

ആലപ്പുഴ : സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സജി ചെറിയാന് തുടരും. രണ്ടാം തവണയാണ് സജി ചെറിയാന് ആലപ്പുഴ ജില്ലാ സെക്രട്ടറിയാകുന്നത്. 45 അംഗ ജില്ലാ കമ്മിറ്റിയില്‍ ഒമ്പത് പുതുമുഖങ്ങളും ഇടംപിടിച്ചു.
ആര് രാജേഷ് എംഎല്‍എ, മാവേലിക്കര നഗരസഭ അധ്യക്ഷ ലീല അഭിലാഷ്, കായംകുളം നഗരസഭാധ്യക്ഷന്‍ എന്‍ ശിവദാസ് എന്നിവര്‍ പുതുതായി ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചവരില്‍ ഉള്‍പ്പെടുന്നു.
ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന് നായരുടെ നിര്യാണത്തെ തുടര്‍ന്ന് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപനസമ്മേളനവും റാലിയും ഉണ്ടായിരിക്കില്ല. ഇത് നാളെയാകും നടക്കുക. ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള നേതാക്കളെല്ലാം കെകെ രാമചന്ദ്രന്റെ സംസ്കാര ചടങ്ങില്‍ സംബന്ധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates