സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം ചര്‍ച്ച ചെയ്യുന്നതിനായി ചേരുന്ന സംസ്ഥാന കമ്മിറ്റിക്ക് മുന്‍പായിട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നത്
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കും
Updated on
1 min read

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം ചര്‍ച്ച ചെയ്യുന്നതിനായി ചേരുന്ന സംസ്ഥാന കമ്മിറ്റിക്ക് മുന്‍പായിട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നത്. 

എല്‍ഡിഎഫിന്റേയും പാര്‍ട്ടിയുടേയും തെരഞ്ഞെടുപ്പിലെ പ്രകടനത്തെ കുറിച്ചുള്ള വിലയിരുത്തല്‍ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കും. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.  വിശ്വാസികളില്‍ ഒരു വിഭാഗം എതിരായെന്നും, കോണ്‍ഗ്രസിനെതിരായ പ്രചാരണം ഫലപ്രദമായി നടത്താന്‍ സാധിച്ചില്ലെന്നതടക്കമുള്ള പ്രാഥമിക വിലയിരുത്തല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിലുണ്ടായേക്കും. 

കോണ്‍ഗ്രസ് അനുകൂലമായി പാര്‍ട്ടി ദേശീയ നേതൃത്വം സ്വീകരിച്ച നിലപാടും പരാജയത്തിന് കാരണമായെന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ടാവുമെന്നാണ് സൂചന. റിപ്പോര്‍ട്ടിന് സംസ്ഥാന കമ്മിറ്റിയുടെ അംഗികാരം ലഭിച്ചതിന് ശേഷം ജൂണ്‍ ആറിന് ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com