സുനി കത്ത് എഴുതിച്ചത് സഹതടവുകാരനായ നിയമ വിദ്യാര്‍ഥിയെക്കൊണ്ട്

കത്ത് എഴുതി നല്‍കിയാല്‍ പുറത്തുള്ളവരെക്കൊണ്ട് ജാമ്യം എടുത്തുകൊടുക്കാം എന്ന വാഗ്ദാനം ചെയ്താണ് നിയമ വിദ്യാര്‍ഥിയെക്കൊണ്ട് കത്ത് എഴുതിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തയാതാണ് റിപ്പോര്‍ട്ടുകള്‍
സുനി കത്ത് എഴുതിച്ചത് സഹതടവുകാരനായ നിയമ വിദ്യാര്‍ഥിയെക്കൊണ്ട്
Updated on
1 min read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി സുനില്‍കുമാര്‍ ദിലീപിനു നല്‍കാനുള്ള കത്ത് സഹതടവുകാരനായ നിയമ വിദ്യാര്‍ഥിയെക്കൊണ്ട് എഴുതിക്കുകയായിരുന്നെന്ന് സൂചന. കത്ത് എഴുതി നല്‍കിയാല്‍ പുറത്തുള്ളവരെക്കൊണ്ട് ജാമ്യം എടുത്തുകൊടുക്കാം എന്ന വാഗ്ദാനം ചെയ്താണ് നിയമ വിദ്യാര്‍ഥിയെക്കൊണ്ട് കത്ത് എഴുതിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തയാതാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപിനു കൈമാറിയ കത്ത് എഴുതിയത് പള്‍സര്‍ സുനിയല്ലെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കത്തിലെ കൈയക്ഷരം സുനിയുടേതല്ലെന്ന് അഭിഭാഷകന്‍ സ്ഥിരീകരിച്ചതായാണ് വാര്‍ത്തകള്‍ വന്നത്. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഹതടവുകാരനായ നിയമ വിദ്യാര്‍ഥിയെക്കൊണ്ട് സുനി കത്ത് എഴുതിക്കുകയായിരുന്നുവെന്ന് വ്യക്തമായിരിക്കുന്നത്.

നാദിര്‍ഷായെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും വിളിച്ച മൊബൈല്‍ ഫോണ്‍ സുനി ഒളിപ്പിച്ചത് ജയിലിലെ പാചകപ്പുരയില്‍ ആയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. പാചകപ്പുരയിലെ വിറകുകള്‍ക്ക് ഇടയിലാണ് ഫോ്ണ്‍ ഒളിപ്പിച്ചുവച്ചത്. ഓരോ തവണ ഉപയോഗിച്ച ശേഷവും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. സിസിടിവി ക്യാമറയില്‍ പെടാതിരിക്കാന്‍ സെല്ലിലെ ടൊയ്‌ലറ്റിന്റെ തറയില്‍ കിടന്നാണ് ഫോണ്‍ ഉപയോഗിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com