സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

ശബരിമല സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ജാമ്യം തേടി സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്
സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്
Updated on: 
1 min read


കൊച്ചി : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ശബരിമല സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ജാമ്യം തേടി സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. 

ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. സുരേന്ദ്രന്‍ നിയമം കയ്യിലെടുത്തു. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ ചെയ്യുന്ന പ്രവര്‍ത്തികളല്ല സുരേന്ദ്രനില്‍ നിന്നും ഉണ്ടായത്. ശബരിമലയില്‍ സ്ത്രീയെ തടയാന്‍ ആസൂത്രണം നടത്തിയത് സുരേന്ദ്രനാണ്. സുരേന്ദ്രന്‍ സുപ്രിംകോടതി വിധി മാനിച്ചില്ല. സുരേന്ദ്രന് ജാമ്യം നല്‍കിയാല്‍ ശബരിമലയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. 

ഇന്നലെ കേസില്‍ വാദം കേട്ട കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിഷേധം നടക്കുന്ന സമയത്ത് സുരേന്ദ്രന്‍ എന്തിന് ശബരിമലയില്‍ പോയെന്ന് കോടതി ചോദിച്ചു. സുരേന്ദ്രന്റെ പ്രവൃത്തി ന്യായീകരിക്കാനാകില്ല. ഉത്തരവാദപ്പെട്ട പദവിയില്‍ ഇരിക്കുന്നവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. 


എന്നാല്‍ തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീര്‍ക്കാനുള്ള നടപടിയാണെന്നാണ് സുരേന്ദ്രന്റെ വാദം. കേസില്‍ ഇന്ന് കൂടുതല്‍ വാദം കേട്ട ശേഷം വിധി പറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com