

നൂറ്റാണ്ടിലെ ആകാശവിസ്മയമായ വലയ സൂര്യഗ്രഹണം 2019 ഡിസംബര്‍ 26 നാണ്. അന്ന് രാവിലെ ഏകദേശം 8 മണി മുതല്‍ 11 മണി വരെയുള്ള സമയത്താണ് ഇതുസംഭവിക്കുക. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ മുഴുവനായും കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍, ചാലിയം മേഖലയൊഴികെയുള്ള പ്രദേശങ്ങളിലും മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ചിലയിടങ്ങളിലും വലയസൂര്യഗ്രഹണമായും തെക്കന്‍ ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണമായും കാണാന്‍ കഴിയും. കേരളത്തില്‍ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87 - 93 ശതമാനം മറയും.
ഭാരതത്തില്‍ ഇത് ആദ്യം ദൃശ്യമാവുക കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലാണ്.സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ ചന്ദ്രന്‍ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ഗ്രഹണ സമയത്ത് സൂര്യ കിരണങ്ങള്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ പ്രകൃതിയില്‍ ചില മാറ്റങ്ങള്‍ വരുമെന്ന് ശാസ്ത്രം പറയുന്നു. ഈ മാറ്റങ്ങള്‍ ജ്യോതിഷപരമായും ഓരോ ഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്. 2019 ഡിസംബര്‍ 26ന് സംഭവിക്കുന്ന സൂര്യഗ്രഹണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അന്ന് പൂര്‍ണമായും ജപത്തിനു ധ്യാനത്തിനുമായി മാറ്റിവെക്കുന്നത് ഏറെ ഉത്തമമാണെന്ന് വിദഗ്ധര്‍ പറയുന്നു.
സൂര്യ ഗ്രഹണ സമയത്ത് ഏത് മന്ത്രങ്ങളായിക്കോട്ടെ അത് ഒരു തവണ ജപിച്ചാല്‍ ലക്ഷം തവണ ജപിക്കുന്നതിന്റെ ഫലം ലഭിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഗായത്രീമന്ത്രം, സൂര്യസ്‌തോത്രം, ആദിത്യ ഹൃദയമന്ത്രം തുടങ്ങിയവയാണ് മുഖ്യമായി ജപിക്കുന്ന മന്ത്രങ്ങള്‍. ഗുരു മുഖത്ത് നിന്ന് മന്ത്രോപദേശം സ്വീകരിച്ചവര്‍ക്ക് മൂലമന്ത്രം യഥാവിഥി ജപിക്കാവുന്നതാണ്. അല്ലാത്തവര്‍ ആദിത്യ മന്ത്രം ജപിക്കുന്നതായിരിക്കും ഏറ്റവും ഉചിതം. ഗ്രഹണം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ആരംഭിച്ച് ഗ്രഹണത്തിനു ശേഷം ഒരു മണിക്കൂര്‍ വരെയെങ്കിലും മന്ത്ര ജപം തുടരണം. ഗ്രഹണം നടക്കുന്ന മിനിറ്റുകളില്‍ മാത്രം മന്ത്രജപം നടത്തുന്നതില്‍ ഗുണമില്ല. കുളിച്ച് ദേഹശുദ്ധി വരുത്തി വേണം ജപം ആരംഭിക്കാന്‍. 108, 1008 എന്നിങ്ങനെ എത്ര ഉരു മന്ത്രം ജപിക്കാം എന്നുള്ള ധാരണം ആദ്യമേ ഉണ്ടായിരിക്കണം. ഇതിന് ഒരു പ്രധാന കാരണമുണ്ട്. ഏത് മന്ത്രങ്ങളാണെങ്കിലും എത്ര തവണ ജപിക്കണമെന്നതിന് കൃത്യമായ കണക്കുകളുണ്ട്. അവയ്ക്ക് അനുസൃതമായി ജപിച്ചെങ്കില്‍ മാത്രമേ പൂര്‍ണ ഫലം ലഭിക്കുകയുള്ളു. അതിനാല്‍ ജപം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ എത്ര ഉരു എന്നതിനെ കുറിച്ച് ഒരു ധാരണ ഉണ്ടായിരിക്കണം.
വീട്ടിലെ പൂജാ മുറിയില്‍ ഇരുന്ന് ജപിക്കാം. പൂജാമുറി ഇല്ലാത്തവരാണെങ്കില്‍ പുറത്ത് നിന്നുള്ള ശല്യങ്ങളൊന്നും ഇല്ലാതെ മനസ്സിനെ ഏകാഗ്രമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഏത് സ്ഥലവും തെരഞ്ഞെടുക്കാം. മന്ത്രജപ സമയത്ത് മനസ്സ് പൂര്‍ണമായും ഏകാഗ്രമായിരിക്കണം. ആരാധനാ മൂര്‍ത്തി മാത്രമായിരിക്കണം മനസ്സില്‍ നിറഞ്ഞ് നില്‍ക്കേണ്ടത്. സൂര്യഗ്രഹണത്തിന് ഒരു മണിക്കൂര്‍ മുന്‍പ് ജപം ആരംഭിച്ചാല്‍ ഗ്രഹണ സമയമാകുമ്പോഴേക്കും പൂര്‍ണ ഏകാഗ്രതയോടെ ജപം ഉച്ഛസ്ഥായിയിലെത്തും ഇത് കൂടുതല്‍ ഗുണകരമാണ്. ഗ്രഹണം കഴിഞ്ഞ് ചുരുങ്ങിയത് ഒരു മണിക്കൂറിന് ശേഷം മന്ത്രജപം അവസാനിപ്പിക്കാം. പിന്നീട് കുളിച്ച് ദേഹശുദ്ധി വരുത്തിയതിനു ശേഷം മാത്രം ഭക്ഷണമോ വെള്ളമോ കഴിക്കുക. ഗ്രഹണത്തിനു ശേഷം വീടും പരിസരവും വൃത്തിയാക്കുന്നതും നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates