സോഷ്യല്‍ മീഡിയ ഹര്‍ത്താലിലെ അക്രമം : മലപ്പുറത്ത് വ്യാപാരി ഹര്‍ത്താല്‍

തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്
സോഷ്യല്‍ മീഡിയ ഹര്‍ത്താലിലെ അക്രമം : മലപ്പുറത്ത് വ്യാപാരി ഹര്‍ത്താല്‍
Updated on
1 min read

മലപ്പുറം : സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുന്നു. മലപ്പുറം താനൂരിലാണ് വ്യാപാരികള്‍ പ്രതിഷേധ സൂചകമായി ഹര്‍ത്താല്‍ ആചരിക്കുന്നത്. കശ്മീരിലെ കത്തുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. 

വാട്‌സ് ആപ്പ് ഹര്‍ത്താലിന്റെ മറവില്‍ മലബാറില്‍ വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. അക്രമത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com