'ഇന്ത്യക്കാര്‍ക്ക് ക്യൂബയില്‍ വ്യവസായം ആരംഭിക്കാന്‍ അവസരമൊരുക്കും'

ഇന്ത്യക്കാരായ പ്രവാസി  വ്യവസായികള്‍ക്ക് ക്യൂബയില്‍ വാണിജ്യ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് ക്യൂബയുടെ ഇന്ത്യയിലെ പുതിയ ട്രേഡ് കമ്മീഷണര്‍
ക്യൂബ ട്രേഡ് കമ്മിഷണറായ ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ ജി അനില്‍കുമാറിനെ എമറാത്തി ഗായകന്‍ മുഹമ്മദ് അല്‍ ബഹറൈനി ആദരിക്കുന്നു
ക്യൂബ ട്രേഡ് കമ്മിഷണറായ ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ ജി അനില്‍കുമാറിനെ എമറാത്തി ഗായകന്‍ മുഹമ്മദ് അല്‍ ബഹറൈനി ആദരിക്കുന്നു
Updated on
1 min read

ദുബൈ: ഇന്ത്യക്കാരായ പ്രവാസി  വ്യവസായികള്‍ക്ക് ക്യൂബയില്‍ വാണിജ്യ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് ക്യൂബയുടെ ഇന്ത്യയിലെ പുതിയ ട്രേഡ് കമ്മീഷണര്‍ ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ ജി അനില്‍കുമാര്‍ അറിയിച്ചു. 

ക്യൂബയില്‍ വാണിജ്യ രംഗത്ത് വലിയ സാദ്ധ്യതകളുണ്ട്. ഇത് പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ വ്യവസായികള്‍ മുന്നോട്ട് വരണമെന്നും അനുയോജ്യമായ സംവിധാനങ്ങള്‍ ദുബൈയിലും ഇന്ത്യയിലും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 15 വര്‍ഷത്തിനുള്ളില്‍ 1400 മില്ല്യണ്‍ ഡോളറിന്റെ തൊഴിലവസരങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ക്യൂബയില്‍ ഒരുക്കിക്കൊടുക്കുമെന്നും ക്യൂബയിലെ വ്യവസായികള്‍ക്ക് ഇന്ത്യയിലും ഇന്ത്യയിലെ വ്യവസായികള്‍ക്ക് ക്യൂബയിലും വ്യവസായ സംരംഭങ്ങള്‍ ആരംഭക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുവാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

ദുബൈ പൗരാവലിയുടെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എന്റര്‍ടൈന്‍മെന്റ് വിഭാഗത്തിലെ കേണല്‍ അബ്ദുള്ള മുഹമ്മദ് അല്‍ ബലൂഷി, ഐപിഎഫ് ഫൗണ്ടറും മലബാര്‍ ഗോള്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എ കെ ഫൈസല്‍, അറബ് വ്യാപാര പ്രമുഖന്‍ സ്വാലിഹ് അല്‍ അന്‍സാരി, എമറാത്തി ഗായകന്‍ മുഹമ്മദ് അല്‍ ബഹറൈനി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികള്‍ ആയിരുന്നു. 

ഡോ. സത്യ കെ പിള്ളൈ, ആയുര്‍ സത്യ, റിയാസ് കില്‍ട്ടന്‍, മുനീര്‍ അല്‍ വഫാ, മോഹന്‍ കാവാലം, ചാക്കോ ഊളക്കാടന്‍, കെഎല്‍ 45 യുഎഇ
ചാപ്റ്റര്‍ തുടങ്ങിയവര്‍ പ്രത്യേക ഉപഹാരങ്ങള്‍ അഡ്വ. കെ ജി. അനില്‍കുമാറിന് നല്‍കി. ദുബൈയ് സിറ്റിസന്‍സ് & റെസിഡന്റ്‌സ് ഫോറത്തില്‍ നിന്നും അഡ്വ. കെ ജി. അനില്‍കുമാര്‍ ആദരവ് സ്വീകരിച്ചു. അനില്‍ നായര്‍ കെ, മുരളി ഏകരുള്‍, ഐസിഎല്‍ സ്റ്റാഫ് പ്രതിനിധികളായ റയാനത്ത് അലി, ബല്‍രാജ് തുടങ്ങിയവര്‍ ചടങ്ങില്‍  ആശംസകള്‍ നേര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com