ജീപ്പ് 700 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; നേപ്പാളില്‍ 20 പേര്‍ മരിച്ചു

തവാങ് റൂറലിലെ ജല്‍ജാല മേഖലയിലാണ് അപകടമുണ്ടായത്.
road accident
road accidentപ്രതീകാത്മക ചിത്രം
Updated on
1 min read

കാഠ്മണ്ഡു: നേപ്പാളിലെ റോല്‍പ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പതിനേഴ് പേര്‍ മരിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മലയോര പാതയില്‍ നിന്ന് നിയന്ത്രണം വിട്ട ജീപ്പ് 700 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തവാങ് റൂറലിലെ ജല്‍ജാല മേഖലയിലാണ് അപകടമുണ്ടായത്.

road accident
‘വോട്ടിങ് യന്ത്രങ്ങൾ തുറന്നു, കൃത്രിമം നടന്നു’: ബംഗാളിൽ നാടകീയ രംഗങ്ങൾ‌; സ്‌ട്രോങ് റൂമിന് മുന്നില്‍ സംഘര്‍ഷം

കനത്ത മഴയെത്തുടര്‍ന്ന് റോഡില്‍ നിന്ന് ജീപ്പ് തെന്നിമാറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വൈശാഖ പൂര്‍ണിമ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പ്രാദേശികമായി വാടകയ്ക്കെടുത്ത ജീപ്പില്‍ സഞ്ചരിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. റുകും ഈസ്റ്റില്‍ നിന്ന് ജല്‍ജാലയിലേക്ക് പോവുകയായിരുന്നു ഇവര്‍. എല്ലാവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

road accident
ബംഗാളിലെ എക്‌സിറ്റ്‌പോള്‍ ഫലം പുറത്തുവിടാനില്ല; കാരണം തുറന്ന് പറഞ്ഞ്‌ ആക്‌സിസ് മൈ ഇന്ത്യ

കനത്ത മഴ കാരണം സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് ജില്ലാ പൊലീസ് അറിയിച്ചു. അപകടസമയത്ത് വാഹനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യത്തില്‍ കൃത്യമായ വിവരം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ജില്ലാ പൊലീസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ ഥാപ്പ പറഞ്ഞു. ഉത്സവ സീസണായതിനാല്‍ നേപ്പാളിലെ മലയോര മേഖലകളില്‍ യാത്രാത്തിരക്ക് കൂടുതലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com