ഒരു വയസ് മാത്രം പ്രായമുള്ള സഹോദരിയെ മൂന്ന് വയസുള്ള കുട്ടി വെടിവെച്ചു കൊന്നു

അമേരിക്കയില്‍ മൂന്ന് വയസുള്ള കുട്ടി, ഒരു വയസ് മാത്രം പ്രായമുള്ള സഹോദരിയെ വെടിവെച്ചു കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൂന്ന് വയസുള്ള കുട്ടി, ഒരു വയസ് മാത്രം പ്രായമുള്ള സഹോദരിയെ വെടിവെച്ചു കൊന്നു. തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. 

കാലിഫോര്‍ണിയയില്‍ തിങ്കളാഴ്ചയാണ് സംഭവം. മൂന്ന് വയസുള്ള കുട്ടി തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തുമ്പോള്‍ ഒരു വയസ് മാത്രം പ്രായമുള്ള സഹോദരിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ കണ്ട തോക്കെടുത്ത് മൂന്ന് വയസുള്ള കുട്ടി കളിക്കുന്നതിനിടെ, അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്ന് പൊലീസ് പറയുന്നു.

സഹോദരിയുടെ തലയ്ക്കാണ് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER