Abu Dhabi is preparing to launch pilotless air taxi services.
പൈ​ല​റ്റി​ല്ലാ എ​യ​ര്‍ ടാ​ക്സി ക​ളുടെ സ​ർ​വീ​സ്​ ആരംഭിക്കാൻ അബു ദാബി ഒരുങ്ങുന്നു (air taxi)@InvestAbuDhabi

വരുന്നു പൈലറ്റ് ഇല്ലാത്ത എയർ ടാക്സികൾ, പരീക്ഷണപറക്കൽ തുടങ്ങി ! (വീഡിയോ കാണാം )

അബുദാബി​യി​ലെ വ്യത്യസ്ത കാലാവസ്ഥ സാ​ഹ​ച​ര്യ​ങ്ങ​ള്‍ എ​യ​ര്‍ ടാ​ക്സി​ക​ള്‍ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്ന് വി​ല​യി​രു​ത്തു​ക​യാ​യി​രു​ന്നു പ​രീക്ഷ​ണ പ​റ​ക്ക​ലി​ന്റെ പ്രധാന ഉദ്ദേശം
Published on

പൈ​ല​റ്റി​ല്ലാ എ​യ​ര്‍ ടാ​ക്സി (air taxi ) ​ക​ളുടെ സ​ർ​വീ​സ്​ ആരംഭിക്കാൻ അബു ദാബി ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ​പരീ​ക്ഷ​ണ പ​റ​ക്ക​ലി​ന് തുടക്കമായി. ​ പൈ​ല​റ്റി​ല്ലാ എ​യ​ര്‍ ടാ​ക്സി​ക​ളു​ടെ പ​രീ​ക്ഷ​ണ പ​റ​ക്കൽ ആധുനിക ഗതാഗത രംഗത്തെ രാജ്യത്തിന്റെ ​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ് എന്ന് അബുദാബി മീ​ഡി​യ ഓ​ഫി​സ് അറിയിച്ചു. സ്മാ​ര്‍ട്ട് ആ​ൻ​ഡ്​ ഓ​ട്ടോ​ണ​മ​സ് സി​സ്റ്റം​സും (SASC) ചൈ​നീ​സ് ഡ്രോ​ണ്‍ നി​ര്‍മാ​താ​ക്ക​ളാ​യ ഇ​ഹാ​ങ്ങും ഫി​ന്‍ടെ​ക് ഗ്രൂ​പ്പാ​യ മ​ള്‍ട്ടി ലെ​വ​ല്‍ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് എ​യ​ർ ടാ​ക്സി​ക​ളു​ടെ പ​രീ​ക്ഷ​ണ പ​റ​ക്ക​ല്‍ ന​ട​ത്തി​യ​ത്.

അബുദാബിയി​ലെ വ്യത്യസ്ത കാലാവസ്ഥ സാ​ഹ​ച​ര്യ​ങ്ങ​ള്‍ എ​യ​ര്‍ ടാ​ക്സി​ക​ള്‍ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്ന് വി​ല​യി​രു​ത്തു​ക​യാ​യി​രു​ന്നു പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​ന്റെ പ്രധാന ഉദ്ദേശം.

ഭാ​വി ഗ​താ​ഗ​ത സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ആ​ഗോ​ള ഹ​ബ്ബാ​യി അബുദാബി​യെ​യും യു.​എ.​ഇ​യെ​യും മാ​റ്റു​ന്ന​തി​ന് ഈ ​സ​ഹ​ക​ര​ണം പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്ന് അബുദാബി ഇ​ന്‍വെ​സ്റ്റ്മെ​ന്റ് ഓ​ഫി​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ​ദ​ര്‍ അ​ല്‍ ഉ​ലാ​മ പ​റ​ഞ്ഞു.

പൈ​ല​റ്റി​ല്ലാ എ​യ​ര്‍ ടാ​ക്സി​ക​ള്‍ ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ അബുദാബി​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അധികൃതർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com