വിമാനത്തിന്റെ എഞ്ചിന്‍ വലിച്ചെടുത്തു; ജീവനക്കാരന് ദാരുണാന്ത്യം

അമേരിക്കയില്‍ വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി ജീവനക്കാരന്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി ജീവനക്കാരന്‍ മരിച്ചു. എംബ്രയര്‍ 170 വിമാനത്തിന്റെ എഞ്ചിനിലേക്ക് ജീവനക്കാരനെ വലിച്ചെടുക്കുകയായിരുന്നു.

അലബാമയിലെ മോണ്ട്‌ഗോമറി വിമാനത്താവളത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഡല്ലാസില്‍ നിന്ന് പറന്ന് എത്തിയ വിമാനത്തിലാണ് അപകടം സംഭവിച്ചത്. വിമാനം പാര്‍ക്ക് ചെയ്ത ശേഷവും അബദ്ധത്തില്‍ എഞ്ചിനുകളില്‍ ഒന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. 

എഞ്ചിനില്‍ ജോലി ചെയ്യുന്നതിനിടെയാണ് ജീവനക്കാരന് അപകടം സംഭവിച്ചത്. പീഡ്‌മോണ്ട് വിമാനത്തിന് വേണ്ടി ജോലി ചെയ്യുന്നതിനിടെയാണ് ജീവനക്കാരന്‍ മരിച്ചത്. സംഭവത്തെ കുറിച്ച് ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com