ഞാന്‍ ഇന്ത്യയെയും മോദിയെയും സ്‌നേഹിക്കുന്നു; അവര്‍ അഗ്രഹിക്കുന്നത് ലഭിക്കും; ട്രംപ്

നമ്മള്‍ ഇന്ത്യയുമായി ഇത്രയധികം അടുപ്പത്തിലായ മറ്റൊരു കാലമില്ല. ഇന്ത്യക്ക് എന്നെയും നമ്മുടെ രാജ്യത്തെയും 100 ശതമാനം വിശ്വസിക്കാം.
Modi and Trump
Modi and Trumpfile
Updated on
1 min read

ന്യൂഡല്‍ഹി: അമേരിക്കയുടെ 250-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ന്യൂഡല്‍ഹിയിലെ യുഎസ് എംബസിയില്‍ നടന്ന ചടങ്ങില്‍, ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറിനെ അപ്രതീക്ഷിതമായി ഫോണില്‍ വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള തന്റെ ശക്തമായ പിന്തുണ അദ്ദേഹം ഫോണിലൂടെ അറിയിച്ചു.

Modi and Trump
പൊട്ടിത്തെറി ഭീഷണിയില്‍ അമേരിക്കയിലെ ഭീമന്‍ കെമിക്കല്‍ ടാങ്ക്; 40,000 പേരെ ഒഴിപ്പിച്ചു; അടിയന്തരാവസ്ഥ

ചടങ്ങില്‍ പങ്കെടുത്ത അതിഥികളെ അഭിസംബോധന ചെയ്യവെ, നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ബിസിനസ്സ് പ്രമുഖരും അടങ്ങുന്ന സദസ്സിന് മുന്നില്‍ വെച്ച് ഗോര്‍ ട്രംപിനെ ഫോണില്‍ വിളിച്ച് സ്പീക്കറിലിടുകയായിരുന്നു. താന്‍ മോദിയുടെ ഒരു വലിയ ആരാധകനാണെന്നും ഇന്ത്യയെയും മോദിയെയും തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ വാക്കുകള്‍ സദസ് വലിയ കൈയടിയോടെയാണ് വരവേറ്റത്.

Modi and Trump
പാക് സൈനികര്‍ സഞ്ചരിച്ച ട്രെയിനിന് നേരെ ചാവേര്‍ ആക്രമണം; 24 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

'നമ്മള്‍ ഇന്ത്യയുമായി ഇത്രയധികം അടുപ്പത്തിലായ മറ്റൊരു കാലമില്ല. ഇന്ത്യക്ക് എന്നെയും നമ്മുടെ രാജ്യത്തെയും 100 ശതമാനം വിശ്വസിക്കാം. അവര്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ എവിടെ വിളിക്കണമെന്ന് അവര്‍ക്കറിയാം. നമ്മള്‍ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്, അവര്‍ എന്താഗ്രഹിക്കുന്നുവോ അത് അവര്‍ക്ക് ലഭിക്കും. ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്,' ട്രംപ് പറഞ്ഞു.

Summary

I Love India, PM Modi’: Trump Dials US Envoy During America’s Independence Day Event In Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com