

ബീജിംഗ്: കോവിഡിന്റെ ഡെല്‍റ്റ വകഭേദം പടരുന്ന പശ്ചാത്തലത്തില്‍ ചൈനയിലെ ഒരു നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തെക്കുകിഴക്കന്‍ പ്രവിശ്യയായ ഫ്യൂജിയനില്‍ 45 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന നഗരത്തിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിരവധി കോവിഡ് കേസുകളാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തത്.
കടലോര നഗരമായ സിയാമെനാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇലക്ട്രോണിക് ഘടകങ്ങളുടെ ഉല്‍പ്പാദന ഹബ്ബാണ് സിയാമെന്‍. അടിയന്തര ഘട്ടങ്ങളിലല്ലാതെ നഗരം വിട്ടുപോകരുതെന്ന് നഗരവാസികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. പാര്‍പ്പിട സമുച്ചയങ്ങളും ഗ്രാമങ്ങളും അടച്ചിരിക്കുകയാണ്. സിനിമ, ബാര്‍, ജിം, ലൈബ്രറി തുടങ്ങിയവയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ മൂന്ന് നഗരങ്ങളിലായി 103 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യം രണ്ട് വിദ്യാര്‍ഥികളിലാണ് രോഗബാധ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് പോയി തിരികെ വന്ന കുട്ടികളുടെ അച്ഛനില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്ത് കൊറോണ കേസുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. മാസങ്ങള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ചൈന ആദ്യ തരംഗം നിയന്ത്രണവിധേയമാക്കിയത്. രണ്ടാം തരംഗം നിയന്ത്രണവിധേയമാക്കാന്‍ ശക്തമായ നടപടികളാണ് പ്രാദേശിക ഭരണകൂടങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. അതിവേഗം പടരുന്ന ഡെല്‍റ്റ വകഭദേമാണ് ചൈനയ്ക്ക് ഇപ്പോള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates