എല്ലാം കണ്ടുകൊണ്ട് 'മൂന്നാം കണ്ണ്'; തെളിവിനായി ചിത്രമെടുത്തു, ഭക്ഷണപ്പൊതിയുമായി മുങ്ങി, ഡെലിവറി ജീവനക്കാരി കുടുങ്ങി ( വീഡിയോ)

എല്ലാം കണ്ടുകൊണ്ട് 'മൂന്നാം കണ്ണ്'; തെളിവിനായി ചിത്രമെടുത്തു, ഭക്ഷണപ്പൊതിയുമായി മുങ്ങി, ഡെലിവറി ജീവനക്കാരി കുടുങ്ങി ( വീഡിയോ)

അമേരിക്കയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍
Published on

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും ഏറെ മാറിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഭക്ഷണ വിതരണം നടക്കുന്നത്. ഉപഭോക്താക്കളുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കി കൊണ്ടാണ് ഡെലിവറി ജീവനക്കാര്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. വീടിന്റെ മുന്‍പില്‍ ഭക്ഷണപ്പൊതി വച്ച് മടങ്ങുന്നതാണ് പതിവ്. 

സുരക്ഷിതമാണ് എന്നതിനാല്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. അതിനിടെ ഓര്‍ഡര്‍ അനുസരിച്ചുള്ള ഭക്ഷണപ്പൊതി ഡെലിവറി ജീവനക്കാരി മോഷ്ടിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

വീടിന് മുന്‍പില്‍ ആദ്യം ഭക്ഷണപ്പൊതി വച്ചു. തുടര്‍ന്ന് രണ്ടു ചുവടുകള്‍ പിന്നാക്കം പോയ ശേഷം ഭക്ഷണപ്പൊതിയുടെ പടം എടുത്തു. ഭക്ഷണപ്പൊതി ഓര്‍ഡര്‍ അനുസരിച്ച് വിതരണം ചെയ്തു എന്ന് തെളിയിക്കുന്നതിനാണ് ചിത്രമെടുത്തത്. തുടര്‍ന്ന് ഭക്ഷണപ്പൊതിയുമായി ജീവനക്കാരി മടങ്ങുന്നതാണ് വീഡിയോയിലുള്ളത്.  

അമേരിക്കയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ഡോര്‍ഡാഷ് എന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് വഴിയാണ് ഭക്ഷണം ബുക്ക് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com