സൂയസ് കനാലിന് വേണം ഈ നായയെ!; ഞൊടിയിടയില്‍ ചാലുകീറുന്ന വീഡിയോ വൈറല്‍ 

നായയുടെ കുഴിക്കുന്നതിനുള്ള മികവാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്
ചാലുകീറുന്ന നായ
ചാലുകീറുന്ന നായ
Updated on: 
1 min read

സൂയസ് കനാലില്‍ ചെളിയില്‍പൂണ്ട ചരക്കുകപ്പല്‍ നീക്കി ഗതാഗത യോഗ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ദിവസങ്ങളായി തുടര്‍ന്നുവരികയാണ്. 100 കണക്കിന് ചരക്കുകപ്പലുകളാണ് കുടുങ്ങി കിടക്കുന്നത്. ഈ വാര്‍ത്തകള്‍ക്കിടയില്‍ തമാശരൂപേണ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു നായയുടെ വീഡിയോ വൈറലാകുകയാണ്.

നായയുടെ കുഴിക്കുന്നതിനുള്ള മികവാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.ഇത്തരത്തില്‍ ഒരു നായയാണ് സൂയസ് കനാലില്‍ വേണ്ടത് എന്ന തരത്തില്‍ നിരവധി രസകരമായ കമന്റുകള്‍ വരുന്നുണ്ട്. 

നായയ്ക്ക് നേരെ ഒഴുകി വരുന്ന വെള്ളത്തിന് കടന്നുപോകാന്‍ ചാലുണ്ടാക്കുന്ന മികവിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഞൊടിയിടയിലാണ് നായ ചാലുണ്ടാക്കുന്നത്. വെള്ളം ഒഴുകി വരുന്നതിന് നിമിഷങ്ങള്‍ക്കകം ചാലുണ്ടാക്കിയാണ് വെള്ളം ഒഴുക്കിവിടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER