മണ്ണ് നിറച്ച ട്രോളി മുകളിലേക്ക് കയറ്റാന്‍ കഴിയാതെ യുവാവ്, വളര്‍ത്തുനായ വീട്ടിലേക്ക് ഓടി, ഒടുവില്‍- വൈറല്‍ വീഡിയോ 

പ്രതിസന്ധി ഘട്ടത്തില്‍ യുവാവിനെ നായ സഹായിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്
ട്രോളി മുകളിലേക്ക് കയറ്റാന്‍ യുവാവിനെ സഹായിക്കുന്ന നായ
ട്രോളി മുകളിലേക്ക് കയറ്റാന്‍ യുവാവിനെ സഹായിക്കുന്ന നായ
Updated on
1 min read

മനുഷ്യനുമായി ഏറ്റവുമധികം ഇണങ്ങി ജീവിക്കുന്ന ജീവിയാണ് നായ. വീട്ടില്‍ നായയുണ്ടെങ്കില്‍ ഭയപ്പെടേണ്ടതില്ല എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇപ്പോള്‍ പ്രതിസന്ധി ഘട്ടത്തില്‍ യുവാവിനെ വളര്‍ത്തുനായ സഹായിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഓടയിലെ മണ്ണ് നീക്കം ചെയ്യാന്‍ ശ്രമിക്കുകയാണ് യുവാവ്. ട്രോളി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തൊട്ടടുത്ത് വളര്‍ത്തുനായ കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മണ്ണ് നിറച്ച ട്രോളി മുകളിലേക്ക് ഉയര്‍ത്താന്‍ യുവാവ് ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ഈസമയത്ത് വളര്‍ത്തുനായ ഓടി വീട്ടില്‍ കയറി കയറുമായി വരുന്നതാണ് വീഡിയോയുടെ ശ്രദ്ധേയമായ ഭാഗം.

യുവാവ് ട്രോളിയില്‍ കയര്‍ കെട്ടി. തുടര്‍ന്ന് നായയെ കൊണ്ട് ട്രോളി വലിച്ചു മുകളിലേക്ക് കയറ്റുന്നതാണ് വീഡിയോയുടെ അവസാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com