വഞ്ചനാ കേസില്‍ ട്രംപിന് ആശ്വാസം; 500 മില്യണ്‍ ഡോളര്‍ പിഴ കോടതി റദ്ദാക്കി

355 മില്യണ്‍ ഡോളര്‍ ആയിരുന്നു കീഴ്ക്കോടതി ചുമത്തിയ പിഴ. ഈ തുക ഒടുക്കാത്തതിനെ തുടര്‍ന്ന് പലിശ വളര്‍ന്ന് 515 മില്യണ്‍ ഡോളറിലെത്തുകയായിരുന്നു
Donald Trump
Donald Trump file
Updated on
1 min read

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ബിസിനസ് വഞ്ചനാ കേസില്‍ പിഴ റദ്ദാക്കി കോടതി ഉത്തരവ്. 355 മില്യണ്‍ ഡോളര്‍ പിഴയൊടുക്കണം എന്ന ന്യൂയോര്‍ക്ക് കോടതി വിധിയാണ് അപ്പീല്‍ കോടതി റദ്ദാക്കിയത്. പിഴ അമിതമെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ കോടതി ജഡ്ജിമാരുടെ ഉത്തരവ്. എന്നാല്‍ കുറ്റം നടന്നിട്ടുണ്ടെന്നും ട്രംപ് തട്ടിപ്പിന് ഉത്തരവാദിയാണെങ്കിലും കോടതി സ്ഥിരീകിരിച്ചു. ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, മാറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് നേട്ടങ്ങള്‍ ഉറപ്പാക്കാന്‍ ട്രംപ് തന്റെ സാമ്പത്തിക ശേഷി പെരുപ്പിച്ച് കാണിച്ചുവെന്നാണ് കേസ്. 355 മില്യണ്‍ ഡോളര്‍ ആയിരുന്നു കീഴ്ക്കോടതി ചുമത്തിയ പിഴ. ഈ തുക ഒടുക്കാത്തതിനെ തുടര്‍ന്ന് പലിശ വളര്‍ന്ന് 515 മില്യണ്‍ ഡോളറിലെത്തുകയായിരുന്നു.

Donald Trump
ഗാസ സിറ്റി പിടിച്ചെടുക്കാന്‍ ഇസ്രയേല്‍, സൈനിക നടപടി പുതിയ ഘട്ടത്തിലേക്ക്

അപ്പീല്‍ കോടതി വിധി കേസില്‍ സമ്പൂര്‍ണ വിജയം നല്‍കുന്നതാണെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുമെന്ന് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു. 2024 ഫെബ്രുവരിയിലായിരുന്നു ന്യൂയോര്‍ക്ക് കോടതി ഡോണള്‍ഡ് ട്രംപിനെയും ട്രംപ് ഓര്‍ഗനൈസേഷനെയും ബിസിനസ് വഞ്ചനാ കേസില്‍ ശിക്ഷിച്ചത്.

Donald Trump
'സിംഹം പുറത്തിറങ്ങുന്നത് വേട്ടയ്ക്ക്'; 2026ല്‍ തമിഴ്‌നാട് ഭരിക്കും; മണ്ഡലം പ്രഖ്യാപിച്ച് വിജയ്; ഇളക്കി മറിച്ച് മഹാസമ്മേളനം; വിഡിയോ

വിധിക്കെതിരെ ട്രംപിന്റെ അപ്പീലില്‍ ഏകദേശം 11 മാസം നീണ്ട കോടതി നടപടികള്‍ക്ക് ശേഷമാണ് അനുകൂലമായി വിധി വന്നത്. പൗരന്മാര്‍ക്ക് മേല്‍ സര്‍ക്കാര്‍ അമിതമായ ശിക്ഷകള്‍ ചുമത്തുന്ന വിലക്കുന്ന ഭരണഘടനയിലെ എട്ടാം ഭേദഗതിയെ പ്രതിപാദിച്ചുകൊണ്ടായിരുന്നു വിധി.

Summary

New York state appeals court on Thursday threw out a half-billion-dollar penalty while preserving a fraud case against Donald Trump. U.S. president to rebound from one of his biggest legal defeats.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com