'സിന്നര്‍ ജയിക്കുമെന്ന് ട്രംപ് ബെറ്റ് വെച്ചിരുന്നോ? മുഖഭാവം വൈറല്‍ - വിഡിയോ

ആധുനിക ടെന്നിസിലെ രണ്ടു പോസ്റ്റര്‍ ബോയികള്‍ തമ്മിലുള്ള മത്സരം കാണാന്‍ രണ്ടു മണിക്കൂറും 42 മിനിറ്റും നീണ്ടുനിന്ന മത്സരത്തിലുടനീളം ട്രംപ് സ്‌റ്റേഡിയത്തില്‍ തന്നെ തുടര്‍ന്നു.
Donald Trump
Donald Trump
Updated on
1 min read

ന്യൂയോര്‍ക്ക്: മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം യുഎസ് ഓപ്പണ്‍ ടെന്നീസ് കിരീടത്തില്‍ മുത്തമിട്ട കാര്‍ലോസ് അല്‍കാരസ് ഒന്നുമല്ല ഇപ്പോള്‍ താരം. അല്‍കാരസ്-സിന്നര്‍ മത്സരം കാണാനെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിലായിരുന്നു എല്ലാവരുടേയും കണ്ണുകള്‍. സെലിബ്രറ്റികള്‍ തിങ്ങിനിറഞ്ഞ ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തിലേക്ക് ട്രംപ് എത്തിയപ്പോള്‍ ചിലര്‍ കയ്യടിക്കുകയും മറ്റു ചിലര്‍ കൂവുകയും ചെയ്തു. ട്രംപിന്റെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

Donald Trump
'അവരുടെ കണക്കില്‍ ഒരാള്‍ അഞ്ചു തവണയൊക്കെ മരിക്കുന്നു'; ഗാസയിലെ മരണസംഖ്യ ഊതിപ്പെരുപ്പിച്ചതെന്ന് ഇസ്രയേല്‍

ആധുനിക ടെന്നിസിലെ രണ്ടു പോസ്റ്റര്‍ ബോയികള്‍ തമ്മിലുള്ള മത്സരം കാണാന്‍ രണ്ടു മണിക്കൂറും 42 മിനിറ്റും നീണ്ടുനിന്ന മത്സരത്തിലുടനീളം ട്രംപ് സ്‌റ്റേഡിയത്തില്‍ തന്നെ തുടര്‍ന്നു. സിന്നറിനെ വീഴ്ത്തി അല്‍കാരസ് തന്റെ രണ്ടാം യുഎസ് ഓപ്പണ്‍ കിരീടം നേടിയപ്പോള്‍ കാണികള്‍ മുഴുവന്‍ ഹര്‍ഷാരവത്തിലായിരുന്നു. എന്നാല്‍ ട്രംപിന്റെ മുഖം അത്ര കണ്ട് തെളിച്ചമുണ്ടായിരുന്നില്ല. ഇതിന്റെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

Donald Trump
റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധത്തിന് ട്രംപ്; ഇന്ത്യയ്ക്കും ഭീഷണി, അധിക തീരുവ ചുമത്തിയേക്കും

യുഎസ് ഓപ്പണര്‍ കിരീടം സിന്നര്‍ ചൂടുമെന്ന് ട്രംപ് ബെറ്റ് വച്ചിരുന്നോ എന്നാണ് ചിലരുടെ സംശയം. മറ്റു ചിലര്‍ രാഷ്ട്രീയ കാരണങ്ങളും ചൂണ്ടിക്കാട്ടിയപ്പോള്‍ 'അല്‍കാരാസ് മെക്‌സിക്കന്‍ അല്ലെന്ന് ആരെങ്കിലും ട്രംപിനോട് പറയൂ' എന്നായിരുന്നു ഒരാളുടെ കമന്റ്. ഫൈനലില്‍ ആരു ജയിക്കണമെന്ന കാര്യത്തില്‍ നിഷ്പക്ഷനായിരുന്നെങ്കിലും ട്രംപിന്റെ മുഖഭാവം കണ്ടപ്പോള്‍ അല്‍കാരസ് ജയിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ഒരാള്‍ കുറിച്ചത്. ട്രംപിനെ കൂടാതെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മാനേജര്‍ പെപ് ഗാര്‍ഡിയോള, എന്‍ബിഎ ഇതിഹാസം സ്‌റ്റെഫ് കറി തുടങ്ങിയവരും യുഎസ് ഓപ്പണ്‍ ടെന്നീസ് ഫൈനല്‍ കാണാന്‍ എത്തിയിരുന്നു.

മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം യുഎസ് ഓപ്പണ്‍ ടെന്നീസ് കിരീടത്തില്‍ വീണ്ടും മുത്തമിട്ടിരിക്കുകയാണ് കാര്‍ലോസ് അല്‍കാരസ്. ഇറ്റലിക്കാരന്‍ യാനിക് സിന്നറെ വീഴ്ത്തിയാണ് സ്‌പെയിന്‍കാരന്‍ അല്‍കാരസിന്റെ കിരീടനേട്ടം. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു സെറ്റ് പോലും നഷ്ടപ്പെടാതെ ഫൈനലിലെത്തിയ അല്‍കാരസ്, കലാശപ്പോരാട്ടത്തിലെ രണ്ടാം സെറ്റില്‍ സിന്നര്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് ചാംപ്യനായത്. സ്‌കോര്‍: 62 36 61 64. ഇതോടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേയ്ക്കു തിരിച്ചെത്തുക. വിംബിള്‍ഡണ്‍ ഫൈനലില്‍ സിന്നറിനോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി അല്‍കാരസിന്റെ വിജയം. അന്ന് തുടര്‍ച്ചയായി മൂന്നാം കിരീടം ലക്ഷ്യമിട്ട് ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റര്‍ കോര്‍ട്ടിലെത്തിയ കാര്‍ലോസ് അല്‍കാരസിനെ മലര്‍ത്തിയടിച്ചാണ് യാനിക് സിന്നര്‍ തന്റെ നാലാം ഗ്രാന്‍സ്‌ലാം കിരീടം ചൂടിയത്.

Summary

Carlos Alcaraz secured his second US Open title after defeating Jannik Sinner. The match garnered attention due to Donald Trump's presence, whose reactions became viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com