ചൈനയില്‍ 'ഡ്രൈവറില്ലാ കാര്‍' അപകടമുണ്ടാക്കി; യാത്രക്കാരന്‍ ട്രാഫിക് നിയമം ലംഘിച്ചെന്ന് കമ്പനി

 driverless car hits a person crossing against the light in China
ചൈനയില്‍ 'ഡ്രൈവറില്ലാ കാര്‍' അപകടമുണ്ടാക്കി; യാത്രക്കാരന്‍ ട്രാഫിക് നിയമം ലംഘിച്ചെന്ന് കമ്പനിഎക്‌സ്
Updated on
1 min read

ബെയ്ജിങ്: ചൈനയില്‍ ഡ്രൈവറില്ലാ റൈഡ്‌ഹെയ്‌ലിങ് കാര്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു. അപകടത്തിന് കാരണം കാല്‍നടയാത്രക്കാരന്റെ അശ്രദ്ധയാണെന്നും ട്രാഫിക് സിഗ്നല്‍ തെറ്റിച്ചതാണ് അപകടം വരുത്തിവെച്ചതെന്നുമാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ യാത്രക്കാരന് സാരമായ പരിക്കില്ല.

വുഹാന്‍ നഗരത്തില്‍ ഞായറാഴ്ച നടന്ന സംഭവത്തില്‍ ഡ്രൈവറില്ലാ വാഹനങ്ങളുടെ പോരായ്മകള്‍ ആശങ്കയുണ്ടാക്കുന്നതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് വാഹനങ്ങളോ കാല്‍നടയാത്രക്കാരോ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാങ്കേതികവിദ്യയ്ക്ക് പരിമിതികളുണ്ടാകുമെന്നും വിഗഗ്ധരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

 driverless car hits a person crossing against the light in China
ഹൃദയ ശസ്ത്രക്രിയയ്ക്കിടെ മിസൈല്‍ വര്‍ഷം, യുക്രൈനില്‍ കുട്ടികളുടെ ആശുപത്രിയില്‍ റഷ്യന്‍ ആക്രമണം; 31 പേര്‍ മരിച്ചു

വാഹനം മുന്നോട്ട് പോകാന്‍ സിഗ്നല്‍ ലഭിച്ചിരുന്നതായും കാല്‍നടയാത്രക്കരന് അടുത്തു കൂടി വാഹനം കടന്നുപോയതായും വാഹന നിര്‍മാതാക്കളായ ചൈനീസ് ടെക് കമ്പനിയായ ബൈഡു ചൈനീസ് മാധ്യമത്തിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സാരമായ പരിക്കുകളില്ലെന്നും കമ്പനി പറഞ്ഞു.

ബെയ്ജിങ് ആസ്ഥാനമായുള്ള സെര്‍ച്ച് എഞ്ചിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ബെയ്ഡു ചൈനയില്‍ ഓട്ടോണോമസ്ഡ്രൈവിങ് വാഹനനിര്‍മാതക്കളില്‍ മുന്‍ പന്തിയിലുള്ള കമ്പനിയാണ്. മധ്യ ചൈനയിലെ ഒരു പ്രധാന നഗരമായ വുഹാന്‍ കേന്ദ്രീകരിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. വുഹാനില്‍ 300 കാറുകളാണ് ഇത്തരത്തില്‍ കമ്പി പ്രവര്‍ത്തിപ്പിക്കുനന്നത്. ബെയ്ജിങ്, ഷെന്‍ഹെന്‍, ചോങ്കിങ് എന്നീ ചൈനീസ് നഗരങ്ങളിലും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com