

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം. ഇതേതുടര്‍ന്ന് മോസ്‌കോ നഗരത്തിലെ നാല് വിമാനത്താവളങ്ങള്‍ ഞായറാഴ്ച താല്‍ക്കാലികമായി അടച്ചിട്ടു. നഗരത്തിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കിയതിനാലാണ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. മോസ്‌കോയെ ലക്ഷ്യമിട്ടെത്തിയ ഏഴോളം ഡ്രോണുകള്‍ വെടിവച്ചിട്ടതായി മോസ്‌കോ മേയര്‍ വെളിപ്പെടുത്തി.
ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനമാണ് തടസ്സപ്പെട്ടത്. എന്നാല്‍ മോസ്‌കോയിലെ ആക്രമണത്തില്‍ യുക്രെയ്‌നിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസം റഷ്യയുടെ മിസൈല്‍ നിര്‍മാണ കേന്ദ്രത്തിനു നേരെയും യുക്രൈന്‍ ആക്രമണം നടത്തിയിരുന്നു. യുക്രൈനില്‍നിന്നും 1,400 കിലോമീറ്റര്‍ അകലെയുള്ള കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. സ്വന്തമായി നിര്‍മിച്ച ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണു യുക്രൈന്റെ അവകാശവാദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates