

ദുബായ്: എഐയുടെ സാധ്യതകളെ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്ന് ദീർഘവീക്ഷണത്തോടെ ചിന്തിച്ചു നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ദുബായ് സർക്കാർ.
ഇതിനായി 10000 പേർക്ക് നിർമിത ബുദ്ധി (artificial intelligence) പരീശീലനം നല്കാൻ ദുബായ് മാനവവിഭവശേഷി മന്ത്രാലയും ദുബായ് എ ഐ ക്യാമ്പസും തമ്മിൽ ധാരണയിലെത്തി. 2030 ഓടെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ഉൾപ്പെട്ട 10000 പേർക്കാകും പരീശീലനം നൽകുക. പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ വളരെ വേഗത്തിലാക്കാനും ജോലി ഭാരം കുറക്കാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തുന്നത്
മാനേജർ ലെവലിലും മിഡ് മാനേജ്മന്റ് ലെവെലിലും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് പ്രധാനമായും പരീശീലനം നൽകുന്നത്. ഇതോടെ വിവിധ ഘട്ടങ്ങളിൽ എ ഐയുടെ സഹായത്തോടെ വളരെപ്പെട്ടെന്ന് തീരുമാനം എടുക്കാൻ കഴിയുമെന്നും
അത് വഴി ജനങ്ങൾക്ക് വളരെ വേഗം സേവനം ലഭ്യമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. നിലവിൽ നടന്നു വരുന്ന പല പദ്ധതികളും AI ഉപയോഗിച്ച് പരിശീലനം നൽകാനാണ് ദുബായ് എ ഐക്യാമ്പസിന്റെ നീക്കം .
ഇങ്ങനെ വരാനിരിക്കുന്ന 5 വർഷത്തെ പദ്ധതികളിൽ പരിശീലനം നൽകുന്നതിലൂടെ 2030 ആകുമ്പോൾ സർക്കാർ തലത്തിൽ വലിയ മാറ്റം സംഭവിക്കുമെന്നാണ് വിലയിരുത്തൽ. AI ഉപയോഗിച്ച് സർക്കാർ സംവിധാനം പ്രവർത്തിക്കുന്നത്തിലൂടെ ദുബായ് ലോകത്ത് തന്നെ മാതൃക ആകുമെന്നാണ് പ്രതീക്ഷ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
