7.8 തീവ്രത; ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മിന്ദനാവോ മേഖലയിൽ തിങ്കളാഴ്ച രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്
Earthquake
Earthquakeപ്രതീകാത്മക ചിത്രം
Updated on: 
1 min read

മനില: ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഫിലിപ്പൈൻസിലെ മിന്ദനാവോ മേഖലയിൽ തിങ്കളാഴ്ച രാവിലെയാണ് അനുഭവപ്പെട്ടത്. മേഖലയിലെ ചില തീരങ്ങളിൽ സുനാമി സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ ആളുകളോട് അധികൃതർ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളെയോ ആളപായത്തെയോ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

മിന്ദനാവോ ദ്വീപിലെ ജനറൽ സാന്റോസ് നഗരത്തിന് 13 കിലോമീറ്റർ തെക്കു പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഫിലിപ്പൈൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. പ്രാദേശിക സമയം രാവിലെ 7.37 നായിരുന്നു ഭൂചലനം. ഇന്തോനേഷ്യയിലെ നോർത്ത് സുലവേസി, നോർത്ത് മാലുകു പ്രവിശ്യകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

Earthquake
ഇസ്രയേലിന് നേര്‍ക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം; സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ഫിലിപ്പൈൻസിലെ ചില തീരങ്ങളിൽ 3 മീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഇന്തോനേഷ്യ, മലേഷ്യ എന്നിവടങ്ങളിലെ ചില തീരങ്ങളിൽ ഒരു മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കു സാധ്യതയുണ്ട്. തായ്‌വൻ, ജപ്പാൻ, ഗുവാം, പപ്പുവ ന്യൂ ​ഗ്വിനിയ, പടിഞ്ഞാറൻ പസഫിക്കിലെ നിരവധി ദ്വീപ് രാജ്യങ്ങൾ അടക്കമുള്ള പ്രദേശങ്ങളിൽ ചെറിയ തോതിലുള്ള സുനാമി തിരമാലകൾക്കും സാധ്യതയുണ്ട്.

Earthquake
9,49,50,50,00,00,000 കോടിയുണ്ടെങ്കില്‍ എന്തൊക്കെ വാങ്ങാം?; സമ്പത്തില്‍ ചരിത്രമെഴുതാന്‍ മസ്‌ക്; രാജ്യങ്ങളെപ്പോലും വിലക്കു വാങ്ങാം
Summary

7.8 magnitude earthquake struck Mindanao, Philippines, triggering a tsunami warning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com