കുളിപ്പിക്കുന്നതിനിടെ ആനക്കുട്ടിയെ തലകുത്തി നിര്‍ത്തി, രൂക്ഷ വിമര്‍ശനം- വീഡിയോ 

സര്‍ക്കസിലെന്നപോലെ തലകുത്തി നില്‍ക്കുന്ന ആനക്കുട്ടിയെ വെള്ളം ചീറ്റിച്ച് കുളിപ്പിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം
ആനയെ തലകുത്തി നിര്‍ത്തി കുളിപ്പിക്കുന്ന ദൃശ്യം
ആനയെ തലകുത്തി നിര്‍ത്തി കുളിപ്പിക്കുന്ന ദൃശ്യം
Updated on: 
1 min read

ആനയെ തലകുത്തി നിര്‍ത്തി കുളിപ്പിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. കഴിഞ്ഞ ദിവസം വൈറലായ ആനക്കുട്ടിയെ കുളിപ്പിക്കുന്ന വിഡിയോയാണ് വിമര്‍ശനത്തിനു വഴിവച്ചത്. 

സര്‍ക്കസിലെന്നപോലെ തലകുത്തി നില്‍ക്കുന്ന ആനക്കുട്ടിയെ വെള്ളം ചീറ്റിച്ച് കുളിപ്പിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തുമ്പിക്കെയും മുന്‍കാലുകളും തറയില്‍ അമര്‍ത്തി പിന്‍കാല്‍ മുകളിലേക്കുയര്‍ത്തിയാണ് ആനക്കുട്ടി കുളിക്കാന്‍ നിന്നു കൊടുത്തത്.

മോറിസ്സ ഷ്വാട്‌സ് ആണ് ഏഴു സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ചത്. ആനയ്ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമോയെന്ന് എനിക്കറിയില്ല എന്ന അടിക്കുറിപ്പോടെയാണ് മോറിസ്സ ദൃശ്യം പങ്കുവച്ചത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com