'ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു, ഞാന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനല്ലേ?'

വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍ വ്യാപാര കരാറില്‍ നിന്ന് പിന്‍മാറുമെന്ന് അറിയിച്ചതോടെയാണ് ആണവ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിച്ചത്
US President Donald Trump
Ended 7 wars seeks Nobel Peace Prize Donald Trump repeats India-Pak truce claim
Updated on
1 min read

വാഷിങ്ടണ്‍: ലോകത്തെ വിവിധ ഭാഗങ്ങളിലായി രാജ്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ നടത്തിയ തന്റെ ഇടപെടല്‍ നൊബേല്‍ പുരസ്‌കാരത്തിന്‍ അര്‍ഹമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ - പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന് ആവര്‍ത്തിക്കുന്ന ട്രംപ് ഏഴ് സംഘര്‍ഷങ്ങള്‍ താന്‍ ഇടപെട്ട് അവസാനിപ്പിച്ചെന്നും ഇതിനില്ലാം നൊബേല്‍ പുരസ്‌കാരത്തന് അര്‍ഹനാണെന്നും വ്യക്തമാക്കുന്നു. ഏഴ് നൊബേല്‍ സമ്മാനങ്ങളെങ്കിലും തനിക്ക് ലഭിക്കേണ്ടതുണ്ടെന്നായിരുന്നു അമേരിക്കന്‍ കോര്‍ണര്‍‌സ്റ്റോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകനന്റെ അത്താഴവിരുന്നില്‍ സംസാരിക്കവെ ട്രംപ് വ്യക്തമാക്കിയത്.

US President Donald Trump
പലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ല; ഭീകരതയ്ക്ക് സമ്മാനം നല്‍കുന്നു; ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ നെതന്യാഹു

സംഘര്‍ഷങ്ങളില്‍ 60 ശതമാനവും അവസാനിപ്പിച്ചത് വ്യാപാര കരാറുകളുടെ പേരില്‍ ആണ്. വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍ വ്യാപാര കരാറില്‍ നിന്ന് പിന്‍മാറുമെന്ന് അറിയിച്ചതോടെയാണ് ആണവ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിച്ചത് എന്നും ട്രംപ് അവകാശപ്പെട്ടു. യുക്രൈയ്ന്‍ - റഷ്യ യുദ്ധം അവസാനിപ്പിച്ചാല്‍ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് ചിലര്‍ തന്നോട് പറഞ്ഞു. അങ്ങനെയെങ്കില്‍ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെട്ട തനിക്ക് ഏത്ര നൊബേല്‍ പുരസ്‌കാരണങ്ങള്‍ നല്‍കേണ്ടിവരുമെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. എന്നാല്‍, യുക്രൈന്‍ - റഷ്യ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പരാമര്‍ശം ആരുടേതെന്ന് ട്രംപ് വ്യക്തമാക്കിയില്ല.

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായുള്ള ബന്ധത്തിലായിരുന്നു പ്രതീക്ഷ. എന്നാല്‍ അദ്ദേഹം നിരാശപ്പെടുത്തി. പക്ഷേ ഏതെങ്കിലും ഒരു മാര്‍ഗം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിയും. എന്നും ട്രംപ് അറിയിച്ചു.

US President Donald Trump
'ദ്വിരാഷ്ട്ര പരിഹാരത്തിനായി നിലകൊള്ളേണ്ട സമയം'; പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും

കഴിഞ്ഞദിവസം, യുഎസ് കോണ്‍ഗ്രസ് അംഗം ബൈറണ്‍ ഡൊണാള്‍ഡ്സിന്റെ ഒരു എക്സ് പോസ്റ്റ് പങ്കുവച്ചും ട്രംപ് 'അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലെ മധ്യസ്ഥതാ' വാദം ഉയര്‍ത്തിയിരുന്നു. വിവിധ രാജ്യങ്ങള്‍ തമ്മിലുണ്ടായ 11 സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ട്രംപ് ഇടപെട്ടെന്നായിരുന്നു ബൈറണ്‍ ഡൊണാള്‍ഡ്സിന്റെ അവകാശവാദം. സംഘര്‍ഷങ്ങളുടെ പട്ടികയും അദ്ദേഹം എക്‌സില്‍ പങ്കുവച്ചിരുന്നു. അവകാശപ്പെടുന്നത്. അര്‍മേനിയ-അസര്‍ബൈജാന്‍, കംബോഡിയ-തായ്‌ലന്‍ഡ്, കോംഗോ-റവാണ്ട, ഈജിപ്ത്-എത്യോപ്യ, സെര്‍ബിയ-കൊസോവോ, ഇന്ത്യ-പാകിസ്ഥാന്‍ തുടങ്ങി ട്രംപ് നിരന്തരം ആവര്‍ത്തിക്കുന്ന സംഘര്‍ഷങ്ങള്‍ക്കൊപ്പം പുതിയ ചില പേരുകളും ഡൊണാള്‍ഡ്സിന്റെ പട്ടികയിലുണ്ട്. ഇസ്രായേലും മറ്റ് ചില പശ്ചിമേഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കമാണ് ഡൊണാള്‍ഡ്സ് പരമാര്‍ശിച്ചിരിക്കുന്നത്. ഇറാന്‍, മൊറോക്കോ, സുഡാന്‍, യുഎഇ, ബഹ്‌റൈന്‍ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.

Summary

US President Donald Trump has repeated his claim that he solved the India-Pakistan conflict earlier this year with trade and asserted that he should get the Nobel Peace Prize for ending seven wars.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com