'ആ​ഗോള ഭീകരതയുടെ പ്രഭവകേന്ദ്രം'; പാകിസ്ഥാനെ കടന്നാക്രമിച്ച് വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ യുഎന്നിൽ

'സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യ ഭീകരതയെന്ന വെല്ലുവിളി നിരന്തരം നേരിട്ടുകൊണ്ടിരിക്കുകയാണ്'
External Affairs Minister S Jaishankar speaking at UNGA
External Affairs Minister S Jaishankar speaking at UNGA ANI
Updated on
1 min read

ന്യൂയോർക്ക്: ഭീകരതയെ നേരിടേണ്ടതിന്റെ ആവശ്യകത ഐക്യരാഷ്ട്രസഭയിൽ ഊന്നിപ്പറഞ്ഞ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. ഭീകരവാദം നേരിടുന്നതിന് പ്രത്യേക മുന്‍ഗണന നല്‍കണമെന്ന് യുഎന്‍ പൊതുസഭയുടെ എണ്‍പതാം വാര്‍ഷികയോഗത്തോടനുബന്ധിച്ച് പൊതുസഭയിൽ നടത്തിയ പ്രസം​ഗത്തിൽ ജയ്ശങ്കർ ഊന്നിപ്പറഞ്ഞു. പാകിസ്ഥാനെതിരെ വിദേശകാര്യമന്ത്രി രൂക്ഷമായ വിമർശനം ഉന്നയിച്ചു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം പാകിസ്ഥാനാണെന്ന് ജയ്ശങ്കർ പറഞ്ഞു.

External Affairs Minister S Jaishankar speaking at UNGA
ഒരു ഭാഗത്ത് കൈയടി, മറുഭാഗത്ത് കൂകി വിളി; യുഎന്നില്‍ നെതന്യാഹു പ്രസംഗത്തിനെതിരെ പ്രതിഷേധം

പതിറ്റാണ്ടുകളായി നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദി പാകിസ്ഥാനാണ്. അന്താരാഷ്ട്രതലത്തില്‍ നടന്ന പ്രധാന ഭീകരാക്രമണങ്ങളില്‍ ആ രാജ്യത്തിന്റെ അടയാളം കാണാം. യുഎന്നിന്റെ ഭീകരപ്പട്ടികയിലുള്ള ആളുകളില്‍ കൂടുതലും ആ രാജ്യക്കാരാണ്. വിദേശകാര്യമന്ത്രി ജയ്ശങ്കർ ആരോപിച്ചു. "രാഷ്ട്രങ്ങൾ ഭീകരതയെ ഒരു സംസ്ഥാന നയമായി പരസ്യമായി പ്രഖ്യാപിക്കുമ്പോൾ, ഭീകര കേന്ദ്രങ്ങൾ വ്യാവസായിക തലത്തിൽ പ്രവർത്തിക്കുമ്പോൾ, ഭീകരരെ പരസ്യമായി മഹത്വപ്പെടുത്തുമ്പോൾ, അത്തരം നടപടികളെ അസന്ദിഗ്ധമായി അപലപിക്കേണ്ടതുണ്ട്." ജയ്ശങ്കർ കൂട്ടിച്ചേർത്തു.

External Affairs Minister S Jaishankar speaking at UNGA
ട്രംപിനെ വീണ്ടും കണ്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രിയും സൈനിക മേധാവിയും, കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍

സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യ ഭീകരതയെന്ന വെല്ലുവിളി നിരന്തരം നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇക്കൊല്ലം ഏപ്രിലില്‍ വിനോദസഞ്ചാരികള്‍ക്കുനേരേ പഹല്‍ഗാമില്‍ നടന്ന പൈശാചികമായ ആക്രമണം. ഭീകരതയ്‌ക്കെതിരെ ജനങ്ങളെ സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിക്കുകയും അതിന്റെ സംഘാടകരെയും കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്തുവെന്ന് ഓപ്പറേഷൻ സിന്ദൂർ നടപടിയെ ഉദ്ദേശിച്ച് വിദേശകാര്യമന്ത്രി ജയ്ശങ്കർ കൂട്ടിച്ചേർത്തു.

മൂന്ന് പ്രധാന ആശയങ്ങളുമായാണ് ഇന്ത്യ സമകാലിക ലോകത്തെ സമീപിച്ചുന്നത്. സ്വാശ്രയത്വം, സ്വയം സുരക്ഷിതത്വം, ആത്മവിശ്വാസം എന്നിവയാണവ. സ്വന്തം ജനങ്ങളെ സംരക്ഷിക്കാനും അവരുടെ താല്‍പ്പര്യങ്ങള്‍ സ്വദേശത്തും വിദേശത്തും സുരക്ഷിതമാക്കാനും ഇന്ത്യ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. ഭീകരതയ്‌ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ല. അതിര്‍ത്തികളില്‍ ശക്തമായ പ്രതിരോധം തീര്‍ക്കും. ഭീകരത എല്ലാവരും നേരിടുന്ന ഭീഷണിയായതില്‍, ഇക്കാര്യത്തില്‍ ശക്തമായ അന്താരാഷ്ട്ര സഹകരണം ആവശ്യമാണ്. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യത്തിനു വേണ്ടി ഇന്ത്യ എക്കാലവും നിലകൊള്ളും. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു.

Summary

The External Affairs Minister Jaishankar has strongly criticized Pakistan. Minister said that Pakistan is the epicenter of global terrorism.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com