'ഈ വിധവയുടെ നിലവിളി ലോകമെമ്പാടും യുദ്ധകാഹളം പോലെ പ്രതിധ്വനിക്കും, അദ്ദേഹത്തിന്റെ ശബ്ദം ഞാന്‍ നിലനിര്‍ത്തും'

യൂട്ടാ വാലി സര്‍വകലാശാലയില്‍ ബുധനാഴ്ച വിദ്യാര്‍ഥികളുമായി നടന്ന സംവാദത്തിനിടെയാണ് ചാര്‍ലി കിര്‍ക്ക് വെടിയേറ്റു മരിക്കുന്നത്.
Charlie Kirk and Erica Kirk
Charlie Kirk and Erica KirkX
Updated on
1 min read

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ അനുയായിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാര്‍ലി കിര്‍ക്ക് കൊല്ലപ്പെട്ടതിനുശേഷം ആദ്യമായി പ്രതികരിച്ച് ഭാര്യ എറിക്ക കിര്‍ക്ക്. ചാര്‍ലി പോഡ്കാസ്റ്റുകള്‍ ചെയ്തിരുന്ന ഓഫീസില്‍വച്ച് വെള്ളിയാഴ്ചയാണ് എറിക്ക പ്രതികരിച്ചത്. ബുധനാഴ്ച യൂട്ടാ വാലി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി നടന്ന സംവാദത്തിനിടെയാണ് ചാര്‍ലി കിര്‍ക്ക് വെടിയേറ്റു മരിക്കുന്നത്.

Charlie Kirk and Erica Kirk
ബനാറസ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി, രാജ്യത്തെ നയിക്കുന്ന ആദ്യ വനിത; സുശീല കാര്‍കി നേപ്പാള്‍ പ്രധാനമന്ത്രി

ചാര്‍ലി എന്നെയും കുട്ടികളെയും വളരെയധികം സ്‌നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ കൊലയാളിയെ പിടികൂടാന്‍ പ്രയത്‌നിച്ച നിയമപാലകര്‍ക്ക് നന്ദി. എന്റെ ഉള്ളില്‍ ആ കൊലയാളി കത്തിച്ച തീ എന്താണെന്ന് അയാള്‍ക്ക് ഊഹിക്കാനാവില്ല. ഈ വിധവയുടെ നിലവിളി ലോകമെമ്പാടും ഒരു യുദ്ധകാഹളം പോലെ പ്രതിധ്വനിക്കും. ചാര്‍ലി പ്രസിഡന്റിനെ ഒരുപാട് സ്‌നേഹിച്ചിരുന്നു. എന്റെ ഭര്‍ത്താവ് ചെയ്തിരുന്ന ക്യാംപസ് ടൂര്‍, റേഡിയോ ഷോ, പോഡ്കാസ്റ്റ് എന്നീ ജോലികള്‍ ഞാന്‍ ഏറ്റെടുക്കും. അദ്ദേഹത്തിന്റെ പാരമ്പര്യം നശിക്കാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ല. അരാജകത്വവും അനിശ്ചിതത്വവും നിറഞ്ഞ ഈ ലോകത്ത്, അദ്ദേഹത്തിന്റെ ശബ്ദം ഞാന്‍ നിലനിര്‍ത്തും. ചെയ്ത എല്ലാ സഹായങ്ങള്‍ക്കും പ്രസിഡന്റിന് നന്ദി, എറിക്ക കിര്‍ക്ക് പറഞ്ഞു.

Charlie Kirk and Erica Kirk
സുശീല കാര്‍കി നേപ്പാള്‍ ഇടക്കാല പ്രധാനമന്ത്രി, പാര്‍ലമെന്റ് പിരിച്ചുവിട്ടു

അതേസമയം, ചാര്‍ലി കിര്‍ക്കിനെ കൊലപ്പെടുത്തിയതിന് കസ്റ്റഡിയിലുള്ള ടൈലര്‍ റോബിന്‍സണിന്റെ പേര് പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടില്ല. ചാര്‍ലി കിര്‍ക്കിനും എറിക്കയ്ക്കും മൂന്ന് വയസ്സുള്ള മകളും ഒരു വയസ്സുള്ള മകനുമുണ്ട്. മകള്‍ പിതാവിനെക്കുറിച്ച് അന്വേഷിക്കുന്നതും വേദനയോടെ എറിക്ക പങ്കിട്ടു.

Summary

Erica Kirk's Emotional Response After Husband's Death: Charlie Kirk's legacy will continue through his wife, Erica Kirk, who vows to carry on his work.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com