യുഎസ് സെനറ്റിലേക്ക് ആദ്യമായി മുസ്ലീം ജനപ്രതിനിധി; ചരിത്രം കുറിച്ച് ഡോ. അബ്ദുല്‍ സയീദ്

മുന്‍ റിപ്പബ്ലിക്കന്‍ നിയമസഭാംഗം മൈക്ക് റോജേഴ്‌സിനെ പരാജയപ്പെടുത്തി
ABDUL SAYED WITH WIFE
ABDUL SAYED WITH WIFE
Updated on: 
1 min read

മിഷിഗണ്‍: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ മിഷിഗണില്‍ ചരിത്ര വിജയം നേടി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഡോ. അബ്ദുല്‍ സയീദ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ മൈക്ക് റോജേഴ്‌സിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ വിജയത്തോടെ അമേരിക്കയുടെ ചരിത്രത്തില്‍ യുഎസ് സെനറ്റില്‍ അംഗമാകുന്ന ആദ്യ മുസ്ലീം വ്യക്തി എന്ന അപൂര്‍വ്വ നേട്ടം സയീദ് സ്വന്തമാക്കി. വിരമിച്ച സെനറ്റര്‍ ഗാരി പീറ്റേഴ്‌സിന് പകരക്കാരനായാണ് അദ്ദേഹം മിഷിഗണില്‍ നിന്ന് സഭയിലെത്തുന്നത്.

ABDUL SAYED WITH WIFE
അമേരിക്കയില്‍ 3 മലയാളികള്‍ക്ക് ചരിത്ര വിജയം; അഭിമാനമായി സുരേന്ദ്രന്‍ കെ പട്ടേല്‍, ജൂലി എ മാത്യു, മാര്‍ട്ടിന്‍ ജോണ്‍

42കാരനായ അബ്ദുല്‍ സയീദ് പ്രശസ്തനായ ഡോക്ടറും പൊതുജനാരോഗ്യ വിദഗ്ദനുമാണ്. വെയ്ന്‍ കൗണ്ടി ഹെല്‍ത്ത് ഡയറക്ടറായി മുന്‍പ് സേവനമനുഷ്ടിച്ചിട്ടുണ്ട്. തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ചെലവ് കുറയ്ക്കും, രാഷ്ട്രീയത്തില്‍ കോര്‍പ്പറേറ്റ് സ്വാധീനം കുറയ്ക്കും എല്ലാവര്‍ക്കും ഒരുപോലെ താങ്ങാനാവുന്ന ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന വാഗ്ദാനങ്ങളോടെയാണ് സയിദ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രചാരണത്തില്‍ ഉടനീളം സാമ്പത്തിക പ്രതിസന്ധികളും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളും ചര്‍ച്ചയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. തനിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെയും വ്യാജപ്രചാരണങ്ങളെയും മറികടന്നാണ് ജനവിധി തേടിയത്.

ABDUL SAYED WITH WIFE
ഇന്ത്യക്കാര്‍ക്ക് ആശ്വാസം; യുകെയിലെ കുടിയേറ്റ നിയമങ്ങളില്‍ പുതിയ മാറ്റം

ഈ ചരിത്ര വിജയം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സഭയില്‍ വലിയ മേല്‍ക്കൈ നേടിക്കൊടുത്തിട്ടുണ്ട്. രാജ്യത്തെ സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് വിജയത്തിനു ശേഷം അദ്ദേഹം ഡെട്രോയിറ്റില്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു മാറ്റത്തിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ വിജയം വിലയിരുത്തുന്നത്. 2027 ജനുവരി 3ന് സെനറ്ററായി അബ്ദുല്‍ സെയ്ദ് ചുമതലയേല്‍ക്കും.

ABDUL SAYED WITH WIFE
വീറ്റോ ഭീഷണിയുമായി ട്രംപ്; തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം താൻ ഇല്ലാത്തതാണെന്ന് അവകാശവാദം

ഈജിപ്തില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയതാണ് സയീദിന്റെ കുടുംബം. ഈജിപ്തിലെ ഒരു പച്ചക്കറി വ്യാപാരിയുടെ ചെറുമകനാണ്. സയീദിന് ഒരു കര്‍ണാടക ബന്ധമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും ഡോക്ടറുമായ സാറാ ജുക്കാക്കു, മുന്‍ മൈസൂര്‍ മന്ത്രിയും ഭട്കലില്‍ നിന്നുള്ള എംഎല്‍എയുമായിരുന്ന ജുക്കാക്കു ഷംസുദ്ദീന്റെ കൊച്ചുമകളാണ്. 1950കളില്‍ അന്നത്തെ മൈസൂര്‍ സംസ്ഥാന സര്‍ക്കാരില്‍ ഡെപ്യൂട്ടി ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ഷംസുദ്ദീന്‍. പിതാവ് ജുക്കാക്കു ത്വയ്യിബ് ഭട്കലിലാണ് ജനിച്ചതും വളര്‍ന്നതും. അമേരിക്കയിലേക്ക് കുടിയേറുന്നതിനു മുന്‍പ്, 1976ല്‍ അദ്ദേഹം ബാംഗ്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദവും നേടിയിട്ടുണ്ട്.

Summary

first Muslim representative to the US Senate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER