
മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ പാര്‍ട്ടി പാകിസ്ഥാന്‍ നിരോധിച്ചു. രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് നിരോധനം. ഇതുള്‍പ്പെടെ നിരവധി കേസുകള്‍ ആരോപിച്ചാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരിക്കുന്നത്. ഇദ്ദ കാലത്ത് വിവാഹം ചെയ്തുവെന്നാരോപിച്ചുള്ള കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രധാനമന്ത്രിയായിരിക്കെ വിദേശത്തു നിന്ന് ലഭിച്ച സമ്മാനങ്ങള്‍ തോഷഖാനയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കി മറിച്ചു വിറ്റെന്ന തോഷഖാന അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിലാണ് നിലവില്‍ ജയില്‍ വാസം. പ്രധാനമന്ത്രിമാരെ തടവിലാക്കിയ ചരിത്രമാണ് പാകിസ്ഥാന് പറയാനുള്ളത്. ഇങ്ങനെ ജയിലില്‍ കഴിഞ്ഞ പാകിസ്ഥാന്‍ പ്രധാനമന്ത്രി ആരൊക്കെയാണെന്ന് നോക്കാം.
1956 സെപ്തംബര്‍ മുതല്‍ 1957 ഒക്ടോബര്‍ വരെ പാകിസ്ഥാന്റെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഹുസൈന്‍ ഷഹീദ് സുഹ്റവര്‍ദി, ജനറല്‍ അയൂബ് ഖാന്റെ സൈനിക അട്ടിമറിയെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് ഇലക്റ്റീവ് ബോഡീസ് ഡിസ്‌ക്വാളിഫിക്കേഷന്‍ ഓര്‍ഡര്‍ അനുസരിച്ച് ഇദ്ദേഹത്തെ രാഷ്ട്രീയത്തില്‍ നിന്ന് തന്നെ വിലക്കേര്‍പ്പെടുത്തി. 1952 ലെ പാകിസ്ഥാന്‍ സുരക്ഷാ നിയമപ്രകാരം 'രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍' എന്ന കുറ്റം ചുമത്തി 1962 ജനുവരിയില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. വിചാരണ കൂടാതെ കറാച്ചിയിലെ സെന്‍ട്രല്‍ ജയിലില്‍ ഏകാന്ത തടവില്‍ പാര്‍പ്പിച്ചു.
പാകിസ്ഥാന്റെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്നു ഇദ്ദേഹം. 1973 ഓഗസ്റ്റ് മുതല്‍ 1977 ജൂലൈ വരെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന സുല്‍ഫിക്കര്‍ അലി ഭൂട്ടോ 1974-ല്‍ രാഷ്ട്രീയ എതിരാളിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് 1977 സെപ്റ്റംബറില്‍ അറസ്റ്റിലായി. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിക്കുകയും വധശിക്ഷ നടപ്പാക്കുന്നത് വരെ അതിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
1988 മുതല്‍ 1990 വരെയും വീണ്ടും 1993 മുതല്‍ 1996 വരെയും രണ്ടുതവണ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. രാജ്യത്തെ ഏക വനിതാ പ്രധാനമന്ത്രിയായ ബേനസീര്‍ ഭൂട്ടോ പലതവണ അറസ്റ്റിലായി. ആദ്യം 1985-ല്‍ 90 ദിവസം വീട്ടുതടങ്കലിലായി.
1986 ഓഗസ്റ്റില്‍, കറാച്ചിയില്‍ നടന്ന ഒരു റാലിയില്‍ സൈനിക ഏകാധിപതി സിയാവുള്‍ ഹഖിനെ അപലപിച്ചതിന് വീണ്ടും അറസ്റ്റിലായി. 1999 ഏപ്രിലില്‍, അഴിമതിക്ക് അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും അയോഗ്യയാക്കുകയും 5 ദശലക്ഷം പൗണ്ടിലധികം പിഴ ചുമത്തുകയും ചെയ്തു.
ജനറല്‍ പര്‍വേസ് മുഷറഫ് അധികാരമേറ്റതിന് ശേഷം 1999 ല്‍ അറസ്റ്റിലായ നവാസ് ഷെരീഫ് പിന്നീട് 10 വര്‍ഷത്തേക്ക് നാടുകടത്തപ്പെട്ടു. 2018 ജൂലൈയില്‍ അഴിമതി കേസില്‍ മകള്‍ മറിയം നവാസിനൊപ്പം 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. അതേ വര്‍ഷം ഡിസംബറില്‍ അല്‍-അസീസിയ സ്റ്റീല്‍ മില്‍ അഴിമതിക്കേസില്‍ ഏഴ് വര്‍ഷത്തെ തടവിന് വിട്ടു.
2017 ജനുവരി മുതല്‍ 2018 മെയ് വരെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്നു. 2013-ല്‍ പെട്രോളിയം, പ്രകൃതി വകുപ്പ് മന്ത്രിയായിരിക്കെ എല്‍എന്‍ജിക്ക് കോടിക്കണക്കിന് രൂപയുടെ ഇറക്കുമതി കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ജൂലൈ 19 ന് അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയും 2020 ഫെബ്രുവരി 27 ന് അഡിയാല ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെടുകയും ചെയ്തു.
ലാഹോര്‍ ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2020 സെപ്തംബര്‍ 28ന് കസ്റ്റഡിയിലെടുത്തു. ലാഹോറിലെ കോട് ലഖ്പത് സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതനാകുന്നത് വരെ ഏകദേശം ഏഴ് മാസത്തോളം അദ്ദേഹം തടവിലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates