'റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂര്‍ണമായി നിര്‍ത്തും, ചൈന കുറയ്ക്കും'; അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്

ആസിയാന്‍ ഉച്ചകോടിയ്ക്കായി മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ട്രംപ് പ്രഖ്യാപനം ആവര്‍ത്തിക്കുന്നത്
Donald Trump
യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ( Donald Trump )എപി
Updated on
1 min read

വാഷിങ്ടണ്‍: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറയ്ക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആസിയാന്‍ ഉച്ചകോടിയ്ക്കായി മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ട്രംപ് പ്രഖ്യാപനം ആവര്‍ത്തിക്കുന്നത്.

താരിഫ് നിരക്ക് ഉയര്‍ത്തിക്കൊണ്ടുള്ള യുഎസ് സമ്മര്‍ദത്തിന്റെ ഫലമാണ് ഇന്ത്യയുടെ നടപടിയെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യയ്ക്ക് പുറമെ ചൈനയും റഷ്യന്‍ ബന്ധം നിജപ്പെടുത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ചൈന ഗണ്യമായ തോതില്‍ വെട്ടിക്കുറച്ചുകഴിഞ്ഞു. ഇന്ത്യ അത് പൂര്‍ണമായി നിര്‍ത്താന്‍ പോവുകയാണ്. എന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Donald Trump
വ്യോമാതിര്‍ത്തി അടച്ച് പാകിസ്ഥാന്‍; സര്‍ ക്രീക്കില്‍ ഇന്ത്യയുടെ 'ത്രിശൂല്‍'

ആസിയാന്‍ ഉച്ചകോടി ഉള്‍പ്പെടെ തന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിന് തിരിച്ച ട്രംപ് ദക്ഷിണ കൊറിയയില്‍ വച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് റഷ്യന്‍ ഇടപാട് സംബന്ധിച്ച പ്രതികരണം. ചൈനയ്ക്ക് മേല്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിന് ശേഷം ആരംഭിച്ച വ്യാപാര തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമാണ് ട്രംപ് - ഷി കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തല്‍. ചൈനീസ് പ്രസിഡന്റുമായി നടത്തുന്ന ചര്‍ച്ചയില്‍ പൂര്‍ണമായ കരാറിലെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് സൂചിപ്പിക്കുന്നു.

Donald Trump
ബിഹാറില്‍ മുസ്ലീം സ്ഥാനാര്‍ഥികള്‍ 35 മാത്രം; എന്‍ഡിഎ 5

ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ദോഹയില്‍ എത്തുന്ന ട്രംപ് ഖത്തര്‍ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തും. മലേഷ്യയില്‍ ഇന്നാരംഭിക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനെ ട്രംപ് പ്രത്യേകം കാണും. തുടര്‍ന്നാണ് ദക്ഷിണ കൊറിയ, ജപ്പാന്‍ സന്ദര്‍ശനം. ജപ്പാനിലെത്തുന്ന ട്രംപ്, ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ സനയ് തകയ്ചിയുമായും ചര്‍ച്ച നടത്തും.

Summary

US president Donald Trump has once again claimed that India will be cutting back on its purchase of Russian oil. Trump's remarks come his first Asia tour with the ASEAN summit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com