ലഹരി നല്‍കി പെണ്‍കുട്ടികളെ വലയിലാക്കും; മദ്യശാലയില്‍ എത്തിച്ച് പീഡനം, കാനഡയില്‍ ഇന്ത്യക്കാരായ അച്ഛനും മകനും അറസ്റ്റില്‍

പെണ്‍കുട്ടികള്‍ക്ക് നേരെ നിരന്തരം ലൈംഗികാതിക്രമങ്ങള്‍ നത്തിയ ഇന്ത്യക്കാരായ അച്ഛനും മകനും കാനഡയില്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പെണ്‍കുട്ടികള്‍ക്ക് നേരെ നിരന്തരം ലൈംഗികാതിക്രമങ്ങള്‍ നത്തിയ ഇന്ത്യക്കാരായ അച്ഛനും മകനും കാനഡയില്‍ അറസ്റ്റില്‍. ഗുരുപ്രതാപ് സിങ് വാലിയ (56), സുമ്രിത് വാലിയ (24) എന്നിവരാണ് അറസ്റ്റിലായത്. 

പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ കാണാതായ കേസിലെ അന്വേഷണമാണ് സ്ഥിരം കുറ്റവാളികളായ ഇവരെ കുടുക്കിയത്. ഇവരുടെ ഉടമസ്ഥതയിലുള്ള മദ്യഷോപ്പില്‍ എത്തിച്ചാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത്. 

കഞ്ചാവും കൊക്കൈനും മറ്റു ലഹരി ഉത്പ്പന്നങ്ങളും നല്‍കിയാണ് ഇവര്‍ പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. 

ഇവരുടെ വീട്ടില്‍ നിന്ന് 975 ഗ്രാം കൊക്കൈന്‍ പൊലീസ് പിടിച്ചെടുത്തു. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ശേഖരിച്ചിരുന്ന കമ്പ്യൂട്ടറും കണ്ടെടുത്തു.  
 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com