കാനഡയില്‍ ഇന്ത്യന്‍ വംശജനായ പൊലീസുകാരന്‍ കൊല്ലപ്പെട്ടു; പതിനെട്ടുകാരനെ അറസ്റ്റു ചെയ്തു, വൈദ്യ പരിശോധനക്കിടെ രക്ഷപ്പെട്ടു

വാഹനം ഒടിച്ച പതിനെട്ടുകാരനെ കസ്റ്റഡിയിലെടുത്തെങ്കിലും മാനസികാരോഗ്യം പരിശോധിക്കാന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഇയാള്‍ രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.
Indian-origin police officer killed in Canada
കാനഡയില്‍ ഇന്ത്യന്‍ വംശജനായ പൊലീസുകാരന്‍ കൊല്ലപ്പെട്ടുSamakalika Malayalam
Updated on
1 min read

ഒട്ടാവ: ഒന്റോറിയോ പ്രൊവിഷനില്‍ പൊലീസ് ഉദ്യോഗസ്ഥനായി ജോലി ചെയിതിരുന്ന ഇന്ത്യന്‍ വംശജന് ദാരുണാന്ത്യം.

ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പൊലീസ് സേനയിലെ തരുണ്‍ ബാലി (29) എന്ന പൊലീസുകാരനാണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Indian-origin police officer killed in Canada
നീറ്റ് പുനഃപരീക്ഷ എഴുതാന്‍ ജാമ്യം നല്‍കണം; പരീക്ഷാ ചോര്‍ച്ചയിലെ പ്രതി കോടതിയില്‍

ചൊവ്വാഴ്ച ഉച്ചയോടെ ജെയിംസ് ബേയ്ക്കരികെ ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പൊലീസിലെ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് തരുണ്‍ ബാലിക്ക് പരിക്കേറ്റത്. പതിനെട്ടുകാരന്‍ ഓടിച്ച വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Indian-origin police officer killed in Canada
കാട്ടാനയുടെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികൻ-വിഡിയോ

വാഹനം ഒടിച്ച പതിനെട്ടുകാരനെ കസ്റ്റഡിയിലെടുത്തെങ്കിലും മാനസികാരോഗ്യം പരിശോധിക്കാന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഇയാള്‍ രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ഹിയര്‍സ്റ്റ് പ്രദേശത്തും സമീപ പ്രദേശങ്ങളിലുമായി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Indian-origin police officer killed in Canada
ഭൂമിക്ക് മുകളിൽ ആണവ യുദ്ധഭീതി; ആഗോള ആണവായുധ മത്സരം 119 ബില്യൺ ഡോളറിൽ; ചിലവഴിക്കലിൽ ആറാം സ്ഥാനത്ത് ഇന്ത്യ

അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Summary

Indian-origin police officer killed in Canada; 18-year-old arrested, escapes during medical examination

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com