ന്യൂയോർക്കിൽ റെയിൽവേ ട്രാക്കിലിരുന്ന ഇന്ത്യൻ വംശജയും സുഹൃത്തും ട്രെയിൻ തട്ടി മരിച്ചു: ചിരിച്ചുകൊണ്ട് ട്രാക്കിലിരുന്നെന്ന് ഡ്രൈവർ

ട്രാക്കിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ യുവതി ഇറങ്ങിയതെന്ന് വിവരം
Indian Origin Woman Killed NY Subway
Indian Origin Woman Killed NY Subway
Edited By:
Updated on
1 min read

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ സബ്‌വേ മെട്രോ റെയിൽവേ ട്രാക്കിലിരുന്ന ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും ട്രെയിൻ ഇടിച്ച് മരിച്ചു. ന്യൂജേഴ്‌സിയിലെ ഡേറ്റൺ സ്വദേശിനിയായ മലൈക ചിത്രെ (24), ന്യൂജേഴ്‌സി സെയർവില്ലെ സ്വദേശിയായ നവം കൗൾ (24) എന്നിവരാണ് മരിച്ചത്.ലോവർ മാൻഹട്ടനിലെ സ്പ്രിംഗ് സ്ട്രീറ്റ് സബ്‌വേ സ്റ്റേഷനിൽ ഞായറാഴ്ച പുലർച്ചെ 3:15-ഓടെയായിരുന്നു സംഭവം. സൗത്ത്‌ബൗണ്ട് റൂട്ടിൽ സർവ്വീസ് നടത്തുകയായിരുന്ന 'നമ്പർ 4' സബ്‌വേ ട്രെയിനാണ് ട്രാക്കിലിരുന്ന ഇവരെ ഇടിച്ചുതെറിപ്പിച്ചത്.

Indian Origin Woman Killed NY Subway
സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

സ്റ്റേഷനിലെ ട്രാക്കിലേക്ക് ആദ്യം വീഴുകയോ ഇറങ്ങുകയോ ചെയ്തത് നവം കൗൾ ആണെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന പ്രാഥമിക വിവരം. ഇയാളെ സഹായിക്കാനും ട്രാക്കിൽ നിന്ന് തിരികെ കയറ്റാനുമായി മലൈക ചിത്രെയും താഴേക്ക് ഇറങ്ങുകയായിരുന്നു. അപകടത്തിന് തൊട്ടുമുൻപ് യുവതി നവമിനെ തന്നിലേക്ക് ചേർത്തുപിടിച്ച് വലിക്കാൻ ശ്രമിച്ചിരുന്നു.

ട്രെയിൻ പാഞ്ഞടുക്കുമ്പോഴും ഇരുവരും ഒട്ടും ഭയമില്ലാതെ ട്രാക്കിൽ ശാന്തരായി ഇരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. യുവതി ചിരിച്ചുകൊണ്ട് യുവാവിനെ അടുത്തേക്ക് ചേർത്തുപിടിക്കുന്നത് കണ്ടതായും പെട്ടെന്ന് ട്രെയിൻ ഇവരെ ഇടിച്ചതിനാൽ ബ്രേക്ക് പ്രയോഗിക്കാൻ പോലും തനിക്ക് സാവകാശം ലഭിച്ചില്ലെന്നും ലോക്കോ പൈലറ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു.

Indian Origin Woman Killed NY Subway
ബോറിസ് ജോൺസണും നയതന്ത്ര സംഘവും കടന്നുപോയതിന് പിന്നാലെ ട്രെയിനിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: ലക്ഷ്യമിട്ടത് വിഐപികളെയെന്ന് യുക്രൈൻ

അപായം തിരിച്ചറിയാൻ കഴിയാത്ത വിധം ഇരുവരും ലഹരിയിലായിരുന്നതിനാലാണോ ട്രെയിൻ വരുന്നത് തിരിച്ചറിയാൻ വൈകിയതെന്ന് പരിശോധിച്ചുവരികയാണ്. ആത്മഹത്യാക്കുറിപ്പുകളൊന്നും സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും ആ സാധ്യതയും പൊലീസ് പൂർണ്ണമായി തള്ളിക്കളഞ്ഞിട്ടില്ല. അതേസമയം, സിറ്റി മെഡിക്കൽ എക്സാമിനറുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. മലൈക അക്കാഡിയ ഫാർമസ്യൂട്ടിക്കൽസിലും നവം ബ്ലൂംബെർഗിൽ ഫിനാൻഷ്യൽ ഡാറ്റാ അനലിസ്റ്റായും ജോലി ചെയ്തുവരികയായിരുന്നു.

Summary

In a horrific tragedy, a 24-year-old Indian-origin woman and her friend were killed after being struck by an oncoming subway train while sitting on the tracks at a station in Lower Manhattan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com