ഇമ്രാന്‍ ഖാന്‍
ഇമ്രാന്‍ ഖാന്‍ഫയല്‍ ചിത്രം

നയതന്ത്ര രേഖയിലെ വിവരങ്ങള്‍ പരസ്യമാക്കി; ഇമ്രാന്‍ ഖാന് 10 വര്‍ഷം തടവ് ശിക്ഷ

അടുത്ത മാസം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശിക്ഷാ വിധി
Published on

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് (പിടിഐ) അധ്യക്ഷനുമായ ഇമ്രാന്‍ ഖാന് പത്തു വര്‍ഷം തടവു ശിക്ഷ. ഔദ്യോഗിക രേഖകള്‍ പരസ്യമാക്കിയ കേസിലാണ് ശിക്ഷാവിധി. അടുത്ത മാസം എട്ടിന് പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാനെ തടവുശിക്ഷയ്ക്ക് വിധിച്ചത്. മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും കോടതി പത്തു വര്‍ഷം തടവുശിക്ഷ വിധിച്ചു.

ഇമ്രാന്‍ ഖാന്‍
കുവൈറ്റിലേക്ക് ഫാമിലി വിസയില്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവരാനാകില്ല; അപേക്ഷകള്‍ തള്ളി

വാഷിങ്ടണിലെ പാക് എംബസിക്ക് അയച്ച നയതന്ത്ര രേഖയിലെ വിവരങ്ങള്‍ 2022 മാര്‍ച്ചില്‍ നടന്ന പാര്‍ട്ടി റാലിയില്‍ വെളിപ്പെടുത്തിയെന്നതാണ് കേസ്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇമ്രാന്റെയും ഖുറേഷിയുടെയും പ്രസംഗത്തിന്റെ പൂര്‍ണവിവരമുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഈ കേസില്‍ ഇമ്രാന്‍ (71) ഖുറേഷി (67) എന്നിവര്‍ അറസ്റ്റിലായത്. ജയിലില്‍ കഴിയുന്ന സമയത്താണ് വിചാരണ പൂര്‍ത്തിയായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com