

ബാഗ്ദാദ്: പെണ്‍കുട്ടികളെ പുരുഷ അധ്യാപകര്‍ പഠിപ്പിക്കുന്നത് വിലക്കിയ ഇറാഖിലെ സര്‍വകലാശാലാ നടപടിക്കെതിരേ വന്‍പ്രതിഷേധം. തെക്കന്‍ ഇറാഖിലെ അല്‍ ഖാദിസിയ സര്‍വകലാശാലയുടേതാണ് വിവാദതീരുമാനം.
സംഭവത്തില്‍ രണ്ടാഴ്ചയാ യി 400-ലേറെ വിദ്യാര്‍ഥിനികള്‍ പ്രതിഷേധിക്കുകയാണ്. കുടുംബങ്ങളുടെ പിന്തുണയോടെയാണ് തങ്ങള്‍ പഠിക്കുന്നതെന്നും പുരുഷ അധ്യാപകരെ പെട്ടെന്ന് മാറ്റിയത് പഠനത്തെയും ഗവേഷണത്തെയും ബാധിച്ചെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പലരുടെയും ഗവേഷണ പ്രബന്ധങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് മാറ്റപ്പെട്ട അധ്യാപകരായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഇടകലരുന്നത് തടയണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനികളുടെ കുടുംബങ്ങള്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. പ്രതിഷേധിച്ച വിദ്യാര്‍ഥിനികളെ സര്‍വകലാശാലാ പ്രസിഡന്റ് റാഹി അല്‍ യാസിരിയും സുരക്ഷാ ഉദ്യോഗസ്ഥരും പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates