

വാഷിങ്ടണ്‍: ലോകജനസംഖ്യയില്‍ അതിവേഗം വളരുന്ന മതവിഭാഗം മുസ്ലീം( Muslim population ) എന്ന് പഠനം. 2010 നും 2020 നും ഇടയില്‍ ഒരു ദശകത്തിലെ ജനസംഖ്യാ വളര്‍ച്ചയില്‍ മതങ്ങളെ അടിസ്ഥാനമാക്കി പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പുതിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗമായി തുടരുന്നത് ക്രിസ്ത്യാനികളാണ്, ലോക ജനസംഖ്യയുടെ 29 ശതമാനത്തോളം ക്രിസ്ത്യാനികളാണെന്നും രണ്ടാമത് മുസ്ലീങ്ങളും മൂന്നാമത് ഒരുമതത്തിലും വിശ്വസിക്കാത്തവരുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു ദശകത്തിനിടെ 218 കോടിയില്‍ നിന്ന് 230 കോടിയായാണ് ക്രിസ്ത്യന്‍ ജനസംഖ്യവര്‍ധിച്ചത്. 12.2 കോടിയാണ് വര്‍ധന. എന്നാല്‍ മുസ്ലീം സമുദായത്തിന്റെ വളര്‍ച്ച വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. 34.6 ശതമാനം വര്‍ധിച്ച് മുസ്ലീം ജനസംഖ്യ 200 കോടിയിലെത്തി. 2010ല്‍ 166 കോടിയായിരുന്നു മുസ്ലീം ജനസംഖ്യ. ആകെ ജനസംഖ്യയല്‍ മുസ്ലീം വിഭാഗത്തിന്റെ പങ്കാളിത്തം 1.8 ശതമാനം വര്‍ധിച്ച് 25.6 ശതമാനമായി ഉയര്‍ന്നുവെന്നും പ്യൂ റിപ്പോര്‍ട്ട് പറയുന്നു.
മുസ്ലിങ്ങളുടെ ജനസംഖ്യാ വളര്‍ച്ചയ്ക്ക് പ്രധാന കാരണം മരണ നിരക്കിനേക്കാള്‍ ഉയര്‍ന്ന ജനന നിരക്കാണ്. യുവത്വവും ഉയര്‍ന്ന ജനനനിരക്കും ജനസംഖ്യ വര്‍ധിക്കാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ മുന്‍ പഠനമനുസരിച്ച് 2010-15 കാലയളവില്‍ മുസ്ലിങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന ജനനനിരക്ക് ഉള്ളതായി കണ്ടെത്തി. ഏഷ്യാ പസഫിക് മേഖകളിലാണ് മുസ്ലീം ജനസംഖ്യ വന്‍തോതില്‍ ഉയര്‍ന്നത്.
ജനിച്ച മതത്തില്‍ നിന്ന് കൂടുതല്‍ അകന്നുപോകുന്നത് ക്രിസ്ത്യാനികളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. യുവത്വത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ആണ് ഈ മാറ്റം ഉണ്ടാകുന്നത്. മതത്തില്‍നിന്നുള്ള ഈ കൊഴിഞ്ഞുപോക്ക് മത രഹിതരായ ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടാക്കി. ക്രിസ്ത്യാനിയായി ജനിക്കുന്നവരില്‍ മൂന്നുപേര്‍ മതം ഉപേക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
2020 ലെ കണക്കനുസരിച്ച്, 120 രാജ്യങ്ങളിലാണ് ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമുള്ളത്. പത്തുവര്‍ഷം മുന്‍പ് ഇത് 124 ആയിരുന്നു. യുണൈറ്റഡ് കിങ്ഡം (49%), ഓസ്ട്രേലിയ (47%), ഫ്രാന്‍സ് (46%), ഉറുഗ്വേ (44%) എന്നിവിടങ്ങളിലെ ജനസംഖ്യയുടെ 50% ല്‍ താഴെയായി ക്രിസ്ത്യാനികള്‍ മാറി. യൂറോപ്പില്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ കുറവുണ്ടായി
ഒരുമതത്തിലും വിശ്വസിക്കാത്തവര്‍ ലോക ജനസംഖ്യയുടെ 24.2% ആയി വളര്‍ന്നു. അതേസമയം ഹിന്ദുമതവും ജൂതമതവും ആഗോള ജനസംഖ്യാ വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ഥിരത പുലര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ദശാബ്ദം മുമ്പുള്ളതിനേക്കാള്‍ 2020 ല്‍ വിശ്വാസികളുടെ എണ്ണത്തില്‍ കുറവുണ്ടായ ഒരേയൊരു പ്രധാന മതവിഭാഗം ബുദ്ധമതക്കാരാണ്. ഹിന്ദുക്കള്‍ ഏകദേശം 12.6 കോടി വര്‍ധിച്ച് 120 കോടിയിലെത്തി. ലോകജനസംഖ്യയില്‍ 14.9ശതമാനമാണ് ഹിന്ദുക്കള്‍. ജൂതന്മാര്‍ 2010 ല്‍ ഏകദേശം 13.8 ദശലക്ഷത്തില്‍ നിന്ന് 2020 ല്‍ 14.8 ദശലക്ഷമായി വര്‍ധിച്ചു. ഈ രീതി തുടര്‍ന്നാല്‍ 21-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മുസ്ലീം ജനസംഖ്യ ക്രിസ്തുമതവുമായി തുല്യതയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates