നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന പൊതികള്‍ സൂക്ഷിക്കണം; ലഗേജില്‍ 12 ഇനം സാധനങ്ങള്‍ക്ക് നിരോധനം

സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അധികൃതര്‍ ഈ പട്ടിക പുറത്തിറക്കിയത്.
Jeddah airport 12 items banned from luggage
Jeddahx
Updated on
1 min read

ജിദ്ദ: ജിദ്ദ (Jeddah) രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ 12 ഇനം സാധനങ്ങള്‍ കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ്. വിമാനത്താവളത്തിലെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അധികൃതര്‍ ഈ പട്ടിക പുറത്തിറക്കിയത്.

സൗദി അറേബ്യയില്‍ നിയമപരമോ സുരക്ഷാപരമോ ആയ ലംഘനങ്ങളായി കണക്കാക്കപ്പെടുന്ന നിരവധി വസ്തുക്കളാണ് നിരോധിത പട്ടികയിലുള്ളത്. എല്ലാത്തരം ലഹരി വസ്തുക്കളും മദ്യവും ഇതില്‍ പ്രധാനമാണ്.

നിയമവിരുദ്ധ കാര്യങ്ങള്‍ക്കോ ചാരവൃത്തിക്കോ ഉപയോഗിക്കാവുന്ന ഇലക്ട്രിക്ഇലക്ട്രോണിക് ഉപകരണങ്ങള്‍, പേനകള്‍, കാമറ ഘടിപ്പിച്ച കണ്ണടകള്‍ എന്നിവയും നിരോധനമുള്ള വസ്തുക്കളുടെ പട്ടികയിലുണ്ട്. സുഗന്ധങ്ങള്‍ അടങ്ങിയ ഇ-പൈപ്പുകള്‍, പോക്കര്‍ പോലുള്ള അപകടകരമായ ഗെയിമുകള്‍, ചൂതാട്ടത്തിനുള്ള സാമഗ്രികള്‍, ശക്തിയേറിയ ലേസറുകള്‍, അസംസ്‌കൃത സ്വര്‍ണ്ണം പോലുള്ള വിലയേറിയ ലോഹങ്ങള്‍, ലൈംഗിക വസ്തുക്കള്‍, വ്യാജ കറന്‍സി, മാന്ത്രിക ഉപകരണങ്ങള്‍, കച്ചവട ഉദ്ദേശത്തില്‍ അളവിലധികമായി കൊണ്ടുവരുന്ന ഭക്ഷണം എന്നിവയും നിരോധനമുണ്ട്.

യാത്രാ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും എല്ലാ യാത്രക്കാരും ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണമെന്ന് വിമാനത്താവള അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. നാട്ടില്‍നിന്ന് വരുമ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് നല്‍കാനായി തന്നുവിടുന്ന പൊതികളില്‍ ഇത്തരം നിരോധിത സാധനങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. അശ്രദ്ധമായി ലഗേജിലോ കൈവശമോ ഇത്തരം സാധനങ്ങള്‍ ഉണ്ടാകരുതെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

ട്രംപിന് ആശ്വാസം, നികുതി പിരിക്കാം; ഫെഡറൽ കോടതി ഉത്തരവിന് സ്റ്റേ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com