'ദുരന്ത മേഖലകളില്‍ പറന്നെത്തും'; ലോകത്തെ ആദ്യ ജെറ്റ് പവര്‍ ഫയര്‍ഫൈറ്റിങ് ഡ്രോണ്‍ പുറത്തിറക്കി യുഎഇ, വിഡിയോ

രക്ഷാപ്രവര്‍ത്തകര്‍ക്ക് നേരിട്ടെത്താന്‍ കഴിയാത്ത ഇടങ്ങളില്‍ ഈ ഡ്രോണിന് അനായാസം എത്തിച്ചേരാന്‍ കഴിയും
UAE unveils world's first jet-powered firefighting drone
firefighting dronex
Updated on: 
1 min read

അബുദാബി: ദുരന്ത മേഖലകളില്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുന്ന ലോകത്തിലെ ആദ്യ ജെറ്റ് പവര്‍ ഫയര്‍ഫൈറ്റിങ് ഡ്രോണ്‍ firefighting drone (സുഹൈല്‍) പുറത്തിറക്കി യുഎഇ. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന എക്‌സ്‌പോ 2025ലാണ് ബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി ഡ്രോണ്‍ പുറത്തിറക്കിയത്.

അപകട മേഖലകളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് നേരിട്ടെത്താന്‍ കഴിയാത്ത ഇടങ്ങളില്‍ ഈ ഡ്രോണിന് അനായാസം എത്തിച്ചേരാന്‍ കഴിയും. തീ പിടിത്ത മേഖലകളില്‍ വേഗത്തില്‍ രക്ഷപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന ഡ്രോണ്‍ അത്യാധുനിക സംവിധാനങ്ങളോടെ സ്മാര്‍ട്ട് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

കൃത്യമായ മാപ്പിങ്, ലക്ഷ്യസ്ഥാനം അനായാസം കണ്ടെത്തല്‍, തടസങ്ങള്‍ നീക്കല്‍ എന്നിവയ്ക്കായി ത്രിമാന ചിത്രങ്ങള്‍ പകര്‍ത്താവുന്ന ത്രീഡി സ്‌കാനിങ്, സെന്‍സര്‍, അത്യാധുനിക കാമറകള്‍ തുടങ്ങിയ ഫീച്ചറും ഡ്രോണിനുണ്ട്. ജെറ്റ് പ്രൊപ്പല്‍ഷന്‍ എന്‍ജിന്‍, സംയോജിത സ്മാര്‍ട്ട് സംവിധാനം, വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ്, സാഹചര്യത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാനുള്ള കഴിവ്, അടിയന്തര ഘട്ടങ്ങളിലെ ഉയര്‍ന്ന പ്രകടനം എന്നിവയാണ് സുഹൈലിന്റെ സവിശേഷത.

2025 മുതല്‍ ഉയര്‍ന്ന കെട്ടിടങ്ങളിലെ തീപിടിത്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് കഴിഞ്ഞ സെപ്റ്റംബറില്‍ പ്രഖ്യാപിച്ചിരുന്നു.

വെസ്റ്റ്ബാങ്കിലേക്ക് ജൂത കുടിയേറ്റം വ്യാപിപ്പിക്കാന്‍ ഇസ്രയേല്‍, 22 സെറ്റില്‍മെന്റുകള്‍ക്ക് അനുമതി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Houthi attack on an oil field in Saudi Arabia
edava kappil bridge
 Oppo F35 series launched
today top five news
X

FOLLOW US

ON GOOGLE DISCOVER