അമേരിക്കയില്‍ ജൂതന്മാരെ ബന്ദികളാക്കി; ആഫിയ സിദ്ദിഖിയെ മോചിപ്പിക്കണം എന്ന് ആവശ്യം, അനുനയ നീക്കം തുടരുന്നു

ടെക്‌സാസിലെ ജൂതപള്ളിയില്‍ പ്രാര്‍ഥനക്ക് എത്തിയവരെയാണ് ഒരു അക്രമി ബന്ദികളാക്കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

വാഷിങ്ടണ്‍: അമേരിക്കയില്‍ ജൂതന്മാരെ ബന്ദികളാക്കി. ടെക്‌സാസിലെ ജൂതപള്ളിയില്‍ പ്രാര്‍ഥനക്ക് എത്തിയവരെയാണ് ഒരു അക്രമി ബന്ദികളാക്കിയത്. 

പാകിസ്ഥാന്‍കാരിയായ ഭീകര വനിതയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ബന്ദികളാക്കിയിരിക്കുന്നത്. നാല് പേരെയാണ് ബന്ദികളാക്കിയിരുന്നത്. ഇതില്‍ ഒരാളെ വിട്ടയച്ചു. ഇയാള്‍ക്ക് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. 

ബന്ദികളില്‍ ഒരു ജൂത പുരോഹിതനും

അമേരിക്കന്‍ സമയം ശനിയാഴ്ച ഉച്ചയോടെയാണ് പള്ളിയില്‍ ആക്രമി കടന്നു കൂടിയത്. ബന്ദികളില്‍ ഒരു ജൂത പുരോഹിതനും ഉള്‍പ്പെടുന്നു. അക്രമിയുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  

അഫ്ഗാനിസ്ഥാനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആരോപിക്കപ്പെട്ട് 83 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആഫിയ സിദ്ദിഖിയെ മോചിപ്പിക്കണം എന്നാണ് അക്രമിയുടെ ആവശ്യം. എന്നാല്‍ സംഭവത്തില്‍ ആഫിയയ്ക്ക് ബന്ധിമില്ലെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com