

ബെയ്റൂട്ട്: ഇസ്രയേൽ വ്യോമാക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. റോയിട്ടേഴ്സിന്റെ വിഡിയോഗ്രാഫറായ ഇസാം അബ്ദല്ലയാണ് കൊല്ലപ്പെട്ടത്. ആറ് മാധ്യമപ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ലബനനിൽ റോയിട്ടേഴ്സിനായി ലൈവ് വിഡിയോ സിഗ്‌നൽ നൽകുന്ന സംഘത്തിലെ അംഗമായിരുന്നു അബ്ദല്ല.
ഇസാം അബ്ദല്ലയ്ക്ക് അനുശോചനം രേഖപ്പെടുത്തി റോയിട്ടേഴ്സ് പ്രസ്താവനയിറക്കി. ലൈവ് വിഡിയോ ചെയ്യുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാകുന്നതും ആളുകളുടെ നിലവിളിയുമെല്ലാം വിഡിയോയിൽ പതിഞ്ഞിട്ടുണ്ട് എന്നാണ് പത്രക്കുറിപ്പിൽ പറയുന്നത്. റോയിട്ടേഴ്സിന്റെ തായിർ അൽ–സുഡാനി, മഹെര്‍ നസേ, അൽജസീറയുടെ എലീ ബ്രാഖ്യ, ജൗഖാദർ എന്നിവർക്കും എഎഫ്പിയുടെ രണ്ട് മാധ്യമപ്രവർത്തകർക്കുമാണ് പരുക്കേറ്റത്.
സംഭവത്തിൽ ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ചു ലബനീസ് പ്രധാനമന്ത്രി രംഗത്തെത്തി. മാധ്യമപ്രവർത്തകന്റെ മരണത്തിൽ ആദ്യം പ്രതികരിക്കാൻ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് തയാറായില്ല. ജോലി ചെയ്യുന്ന മാധ്യമപ്രവർതത്തകരെ കൊല്ലണമെന്ന് ഞങ്ങൾക്ക് ആഗ്രഹമില്ല, പക്ഷേ ഞങ്ങൾ യുദ്ധമുഖത്താണ്. ഇത്തരം കാര്യങ്ങൾ ചിലപ്പോൾ സംഭവിച്ചേക്കുമെന്നും ഇസ്രയേൽ യുഎൻ സ്ഥാനപതി പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates