സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ മലയാളി യുവാവിനെ കാണ്‍മാനില്ല

ദുബായിലെത്തിയ യുവാവിനെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കളും സഹോദരനുമാണ് പൊലീസില്‍ പരാതി നല്‍കിയത്
അഫ്‌സല്‍
അഫ്‌സല്‍
Updated on
1 min read

ദുബായ്: സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ മലയാളി യുവാവിനെ കാണ്‍മാനില്ലെന്ന് പരാതി. അല്‍ വര്‍ഖയില്‍ താമസിച്ചിരുന്ന വയനാട് അച്ചൂര്‍ സ്വദേശി കണ്ണനാരു വീട്ടില്‍ അഫ്‌സലി(27) നെയാണ് മാര്‍ച്ച് രണ്ട് മുതല്‍ ദുബായില്‍ നിന്ന് കാണാതായത്.

പുതിയ ജോലി ലഭിച്ച് ദുബായിലെത്തിയ യുവാവിനെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കളും സഹോദരനുമാണ് പൊലീസില്‍ പരാതി നല്‍കിയത്. ദുബായില്‍ ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന അഫ്‌സല്‍ നാട്ടിലെത്തിയിരുന്നു. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ഫെബ്രുവരി 26നാണ് മടങ്ങിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഫ്‌സല്‍
സിഎഎയില്‍ ആശങ്ക, സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക

നാട്ടില്‍ പോയപ്പോള്‍ സുഹൃത്തിനെ ഏല്‍പിച്ച മൊബൈല്‍ ഫോണ്‍ വാങ്ങി വരാമെന്ന് പറഞ്ഞാണ് കൂട്ടുകാരോടൊപ്പം താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് പുറത്തേയ്ക്ക് പോയത്. എന്നാല്‍ പിന്നീട് തിരിച്ചെത്തിയില്ല. സൗദിയില്‍ നിന്ന് സഹോദരന്‍ ഫോണ്‍ വിളിച്ചപ്പോഴും സ്വിച്ഡ് ഓഫായിരുന്നുവെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com