വനത്തില്‍ ദൃശ്യം പകര്‍ത്തുന്നതിനിടെ കരടി കണ്ടു!, പിന്നെ സംഭവിച്ചത് - വീഡിയോ 

കാനഡയില്‍ കരടിയുടെ ആക്രമണത്തില്‍ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ, പിന്തുടരുന്ന കരടി
ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ, പിന്തുടരുന്ന കരടി
Updated on
1 min read

ടൊറോന്റോ: കാനഡയില്‍ കരടിയുടെ ആക്രമണത്തില്‍ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. വനത്തില്‍ കരടിയെ കണ്ടപ്പോള്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ഒരുങ്ങിയത്. കരടിയെ തുരത്താന്‍ ഉപയോഗിക്കുന്ന പ്രത്യേകതരം സ്േ്രപ കൈയില്‍ ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു എന്ന് യുവാവ് പറയുന്നു. സ്േ്രപ അടിച്ചതിന് തൊട്ടുപിന്നാലെ കരടി കാട്ടില്‍ ഓടിമറഞ്ഞതായി കാനഡ സ്വദേശി പറയുന്നു.

കര്‍ട്ടിസ് മാറ്റ്വിഷിന്‍ ആണ് കരടിയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. വനത്തില്‍ കരടിയെ കണ്ടപ്പോള്‍ സുരക്ഷിത അകലത്തില്‍ നിന്ന് ദൃശ്യങ്ങള്‍ എടുക്കാന്‍ ആരംഭിച്ചു. മനുഷ്യനെ കണ്ടാല്‍ സാധാരണനിലയില്‍ കരടി ഓടി മറയുകയാണ് പതിവ്. ഇവിടെ തന്നെ ലക്ഷ്യമിട്ട് കരടി ഓടിയടുത്തതായി കര്‍ട്ടിസ് പറയുന്നു.

കരടി തന്നെ ആക്രമിക്കാന്‍ ഒരുങ്ങുന്നതായി മനസിലാക്കിയ താന്‍ ഒച്ചവെച്ചു. കൈ വീശി ഓടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കരടി തന്നെ ലക്ഷ്യമാക്കി ഓടിയടുക്കുകയായിരുന്നു. പതുക്കെ കാറിന്റെ അരികിലേക്ക് നീങ്ങി രക്ഷപ്പെടാനായിരുന്നു പിന്നീടുള്ള ശ്രമം. കരടി പിന്തുടരുന്നത് തുടര്‍ന്നതോടെ, കരടിയെ തുരത്താന്‍ ഉപയോഗിക്കുന്ന പ്രത്യേക തരം സ്േ്രപ ഉപയോഗിച്ചതായി കര്‍ട്ടിസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

ഇത്രയും വേണ്ടായിരുന്നു!, വരണമാല്യമായി പെരുമ്പാമ്പുകള്‍; ഭയമില്ലാതെ വധുവരന്മാര്‍- വീഡിയോ 
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pakistani police shoot dead Australian girl on holiday; Australian PM demands investigation
Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
G7 Summit: Modi-Trump meet days after Indian sailors were killed in Iran; to discuss global security
Will the US-Iran peace deal benefit India?; What will be the benefit to the common man from opening Hormuz?; Hopes on oil prices and Chabahar port
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com