ലോകകപ്പ് തോല്‍വി; പ്രതിഷേധങ്ങള്‍ക്ക് പൂട്ടിട്ട് അര്‍ജന്റീന, വിദേശികളെ വിലക്കി പ്രസിഡന്റ്

Milei empowers Argentina to bar or deport foreigners over hateful remarks about country
Javier Milei AP
Edited By:
Updated on
1 min read

ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് തോല്‍വിക്ക് പിന്നാലെ അര്‍ജന്റീനയില്‍ നടന്ന പ്രതിഷേധങ്ങളില്‍ നടപടിയുമായി പ്രസിഡന്റ് ജാവിയര്‍ മിലേയ്. രാജ്യത്തിനെതിരെയോ പൗരന്മാര്‍ക്ക് എതിരെയോ വിദ്വേഷപരമായ പരാമര്‍ശങ്ങളും നിലപാടുകളും പ്രദര്‍ശിപ്പിച്ച വിദേശികളെ പുറത്താക്കുകയോ, രാജ്യത്തിനകത്ത് പ്രവേശിപ്പിക്കുന്നത് വിലക്കാനും അധികാരം നല്‍കുന്ന ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് പ്രസിഡന്റ്.

അര്‍ജന്റീനക്കെതിരെ പ്രതിഷേധിച്ച വിദേശികള്‍ക്ക് പ്രവേശനം നിഷേധിക്കാനോ അവരെ പുറത്താക്കാനോ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഉത്തരവ്. ലോകകപ്പിലെ വിവാദ റഫറിയിങ് , ഫിഫ അര്‍ജന്റീന ടീമിനും ലയണല്‍ മെസിക്കും അനുകൂലമായി തീരുമാനങ്ങള്‍ എടുത്തു തുടങ്ങിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് പ്രസിഡന്റിന്റെ ഓഫീസിന്റെ ഇടപെടല്‍.

ടൂര്‍ണമെന്റില്‍ അര്‍ജന്റീനിയന്‍ ടീമിന്റെ മോശം പെരുമാറ്റങ്ങളും ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ അതിരുവിട്ട ആഘോഷങ്ങളും രാജ്യത്തിനെതിരെയുള്ള പ്രതിഷേധമായി മാറിയിരുന്നു. വാക്കാലുള്ളതോ രേഖാമൂലമുള്ളതോ ആയ പ്രസ്താവനകളിലൂടെ രാജ്യത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്നതോ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നതുമായ പെരുമാറ്റങ്ങളില്‍ വ്യക്തികളുടെ വിസ തടയാനും നാടുകടത്താനും അര്‍ജന്റീനയുടെ കുടിയേറ്റ നിയമം അധികാരം നല്‍കുന്നുണ്ട്.

Summary

Milei empowers Argentina to bar or deport foreigners over hateful remarks about country

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com