നേപ്പാള്‍ ഇന്ത്യന്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബലേന്‍ ഷാ; അതിര്‍ത്തി തര്‍ക്കം സങ്കീര്‍ണ്ണമാക്കി പുതിയ വെളിപ്പെടുത്തല്‍

ഇരു രാജ്യങ്ങളും പരസ്പരം ഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞത്
Balen Shah
നേപ്പാള്‍ പ്രധാനമന്ത്രി ബലേന്‍ ഷാഎക്സ്
Edited By:
Updated on
1 min read

കാഠ്മണ്ഡു: ഇന്ത്യന്‍ ഭൂമി നേപ്പാള്‍ കയ്യേറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബലേന്‍ ഷാ. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം നേപ്പാള്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് ബലേന്‍ ഷായുടെ പരാമര്‍ശം. ഇരു രാജ്യങ്ങളും പരസ്പരം ഭൂമി കയ്യേറിയിട്ടുണ്ടെന്നാണ് നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞത്.

Balen Shah
ഭരണത്തില്‍ സൈന്യത്തിന്റെ അപ്രമാദിത്വം; ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ രാജിവെച്ചു ?

ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെ കൂടുതല്‍ രൂക്ഷമാക്കുന്നതാണ് ബലേന്‍ ഷായുടെ പരാമര്‍ശം. ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നിവ ഉള്‍പ്പെടുന്ന അതിര്‍ത്തി തര്‍ക്കം ഉഭയകക്ഷി ബന്ധത്തില്‍ ഇപ്പോഴും ഒരു വേദനാജനകമായ വിഷയമാണെന്ന് ബലേന്‍ ഷാ സമ്മതിച്ചു.

ഇന്ത്യ നേപ്പാള്‍ പ്രദേശം മാത്രമല്ല, നേപ്പാള്‍ പലയിടത്തും ഇന്ത്യന്‍ പ്രദേശവും കൈയടക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയായതിനുശേഷം മാത്രമാണ് താന്‍ ഇക്കാര്യം മനസ്സിലാക്കിയത്. ഇരു രാജ്യങ്ങളും വസ്തുതകള്‍ പഠിക്കുകയും സുഹൃത്തുക്കളായി ഒരുമിച്ച് ഇരുന്ന് പ്രശ്‌നം പരിഹരിക്കുകയും വേണം. ബലേന്‍ ഷാ അഭിപ്രായപ്പെട്ടു.

ഈ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിനായി, ഇരു രാജ്യങ്ങളും ചരിത്രകാരന്മാരുടെയും സര്‍വേയര്‍മാരുടെയും വിദഗ്ധരുടെയും സഹായം തേടണമെന്ന് ബലേന്‍ ഷാ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിശദീകരണവുമായി നേപ്പാള്‍ വിദേശകാര്യമന്ത്രാലയവും രംഗത്തെത്തി.

Balen Shah
കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിപുലമായ വിലാപയാത്രയൊരുക്കാൻ ഇറാൻ; യുദ്ധത്തിന് ശേഷമുള്ള വൻ ഔദ്യോഗിക ചടങ്ങിന് ഒരുക്കം

ഇന്ത്യന്‍ പ്രദേശം നേപ്പാള്‍ കയ്യേറി എന്ന പ്രധാനമന്ത്രി ബലേന്‍ ഷായുടെ പരാമര്‍ശം, ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള 'നോ-മാന്‍സ് ലാന്‍ഡ്' (ആര്‍ക്കും അവകാശമില്ലാത്ത പ്രദേശം), അതിര്‍ത്തി കടന്നുള്ള ഭൂമി കൈവശം വെക്കല്‍ എന്നിവയെക്കുറിച്ചാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ ഭാഗത്തുള്ള ആളുകള്‍ ഉപയോഗിക്കുന്ന ഭൂമി നേപ്പാളിന്റെ പരിധിയില്‍ വരാന്‍ സാധ്യതയുണ്ടെന്നും, അതുപോലെ തിരിച്ചും സംഭവിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

Summary

Nepal has encroached on Indian land, says Prime Minister Balen Shah

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nepal Floods
Nepal floods, V D Satheesan
amit shah, kiren rijiju
randhir jaiswal
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com