'വിശ്വാസം നഷ്ടപ്പെട്ടു'; ഇസ്രയേല്‍ പ്രതിരോധമന്ത്രിയെ പ്രധാനമന്ത്രി നെതന്യാഹു പുറത്താക്കി

വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പുതിയ പ്രതിരോധമന്ത്രിയാകുമെന്നും നെതന്യാഹു അറിയിച്ചു
israel defence minister
യോവ് ​ഗാലന്റ് എക്സ്
Updated on
1 min read

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗലാന്റിനെ മന്ത്രിസഭയില്‍ നിന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുറത്താക്കി. സൈനിക ഓപ്പറേഷനുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടെന്നും, അതിനാല്‍ മന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗലാന്റിനെ നെതന്യാഹു പുറത്താക്കിയത്. വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പുതിയ പ്രതിരോധമന്ത്രിയാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

'യുദ്ധത്തിന്റെ നടുവില്‍ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഇടയില്‍ പൂര്‍ണ്ണ വിശ്വാസം അത്യാവശ്യമാണ്. ആദ്യ മാസങ്ങളില്‍ വളരെയധികം വിശ്വാസവും ഫലപ്രദമായ പ്രവര്‍ത്തനവും ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്'. ഗലാന്റിനെ പുറത്താക്കിയതിനു പിന്നാലെ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രയേല്‍ നടത്തുന്ന സൈനീക നടപടിയെച്ചൊല്ലി ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഗാസ യുദ്ധവുമായി ബന്ധപ്പെട്ടും ഇരുവരും ഏറ്റുമുട്ടിയിട്ടിരുന്നു. ഇസ്രയേലിന്റെ സുരക്ഷയ്ക്കാണ് എല്ലായ്പ്പോഴും മുന്‍ഗണന നല്‍കിയതെന്നും, അത് തുടരുമെന്നും പുറത്താക്കിയതിന് പിന്നാലെ ഗലാന്റ് എക്സില്‍ കുറിച്ചു. ഗിഡോവന്‍ സാര്‍ ഇസ്രയേലിന്റെ പുതിയ വിദേശകാര്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Yadu- Mayor Arya Rajendran
Oommen Chandy, Chandy Oommen
Engineering Student Brutally Attacked
Netanyahu and Modi
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com