നിലാവിന്റെ വെളിച്ചത്തിൽ ഒന്ന് മുങ്ങി കുളിച്ചാലോ ? നൈറ്റ് ബീച്ചിലേക്ക് വരൂ, ഫീസ്,സമയം എല്ലാം അറിയാം

ഇനി നിലാവിന്റെ വെളിച്ചം അൽപ്പം കുറഞ്ഞാലും കുഴപ്പമില്ല പകരം ലൈറ്റ് സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിൽ പേടിക്കേണ്ട. ജാഗ്രതയോടെ ലൈഫ് ഗാർഡുകൾ മുഴുവൻ സമയവും ബീച്ചിന്റെ സമീപത്തുണ്ടാകും
night beach
Night Beach on Hudayriyat Island in Abu DhabiHudayriyat Island/x
Updated on
1 min read

അബുദാബി: ചുട്ട് പൊള്ളുന്ന വേനൽ ചൂടിൽ നിന്നും ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്ന അബുദാബി നിവാസികൾ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലമുണ്ട്. അബുദാബിയിലെ ഹുദൈറിയാത്ത് (Hudayriyat) ദ്വീപിലെ നൈറ്റ് ബീച്ച്. മാർസാന ഈസ്റ്റ് ബീച്ചിലാണ്  അധികൃതർ ഈ നൈറ്റ് ബീച്ച് സൗകര്യം ഒരുക്കിയിരിക്കുന്നത്.

നിലാവിന്റെ വെളിച്ചത്തിൽ കടലിൽ ഒന്ന് മുങ്ങികുളിക്കാനും നല്ല ഭക്ഷണം കഴിക്കാനും മനസും ശരീരവും തണുപ്പിക്കാനുമുള്ള അവസരമാണ് ഇവിടെ അധികൃതർ ഒരുക്കിയിരിക്കുന്നത്. ഇനി നിലാവിന്റെ വെളിച്ചം അൽപ്പം കുറഞ്ഞാലും കുഴപ്പമില്ല പകരം ലൈറ്റ് സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്.

night beach
ഖരീഫ് കാലമായി ; ചാറ്റൽ മഴ നനയാം മനസും ശരീരവും തണുപ്പിക്കാം ദോഫാർ ഗവർണറേറ്റിലെക്ക് പോകാം (വിഡിയോ )

സുരക്ഷയുടെ കാര്യത്തിൽ പേടിക്കേണ്ട. ജാഗ്രതയോടെ ലൈഫ് ഗാർഡുകൾ മുഴുവൻ സമയവും ബീച്ചിന്റെ സമീപത്തുണ്ടാകും. വേണ്ട നിർദേശങ്ങൾ അവർ നിങ്ങൾക്ക് നൽകുകയും ചെയ്യും.

ജൂലൈ 1 ന് ആരംഭിച്ച ഈ നൈറ്റ് ബീച്ച് സെപ്റ്റംബർ 30 വരെ പ്രവർത്തിക്കും. പ്രവൃത്തി ദിവസങ്ങളിൽ സൂര്യാസ്തമയം മുതൽ രാത്രി 10  വരെ മാത്രമേ കടലിൽ ഇറങ്ങാൻ അനുമതിയുള്ളൂ. വെള്ളി  മുതൽ ഞായർ വരെയും പൊതു അവധി ദിവസങ്ങളിലും അർധരാത്രി 12  വരെ ബീച്ച് പ്രവർത്തിക്കും.

night beach
ചൂടും ഇനിയും ഉയരും, 50 ഡിഗ്രി വരെയാകാം; മുന്നറിയിപ്പുമായി യുഎഇ

ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇവിടെ പ്രവേശനം സൗജന്യമാണ്. തിങ്കൾ മുതൽ വ്യാഴം വരെ 12 വയസ്സിന് മുകളിലുള്ളവർക്ക് 50 ദിർഹവും 6 മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് 25 ദിർഹവുമാണ് ഫീസ്. വെള്ളി മുതൽ ഞായർ വരെയും പൊതു അവധി ദിവസങ്ങളിലും 12 വയസ്സിന് മുകളിലുള്ളവർക്ക് 100 ദിർഹവും 6-11 വയസ്സുവരെയുള്ള കുട്ടികൾക്ക് 50 ദിർഹവുമാണ് ഫീസ് ഈടാക്കുന്നത്.

Summary

Night Beach on Hudayriyat Island in Abu Dhabi.The authorities have set up this night beach facility on Marsana East Beach.The authorities have set up an opportunity here to take a dip in the sea under the moonlight, eat good food, and cool down the mind and body.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com