കിം ജോങ് ഉന്‍ ബുള്ളറ്റ് പ്രൂഫ് ട്രെയിനില്‍ ചൈനയില്‍; അപൂര്‍വ്വ വിദേശ സന്ദര്‍ശനം, ഉറ്റുനോക്കി ലോകം

ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ചൈന സന്ദര്‍ശിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍.
Kim Jong Un
Kim Jong Unsource: X
Updated on
1 min read

ബെയ്ജിങ്: ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ചൈന സന്ദര്‍ശിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ബെയ്ജിങ്ങില്‍ പങ്കെടുക്കുന്ന സൈനിക പരേഡില്‍ പങ്കെടുക്കാന്‍ സ്വകാര്യ ട്രെയിനിലാണ് കിം ജോങ് ഉന്‍ ചൈനയിലെത്തിയത്. പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യന്‍ നേതാവ് വ്ളാഡിമിര്‍ പുടിനുമായുള്ള കിം ജോങ് ഉന്നിന്റെ ബന്ധം അടിവരയിടുന്ന അപൂര്‍വ വിദേശ സന്ദര്‍ശനമായാണ് ഇതിനെ കണക്കാക്കുന്നത്.

ചൈനയിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ച വൈകീട്ടാണ് കിം ഉത്തര കൊറിയയില്‍ നിന്ന് പുറപ്പെട്ടത്. വിദേശകാര്യ മന്ത്രി ചോ സോണ്‍-ഹുയിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്റെ പ്രസ്താവന ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2023 ല്‍ പുടിനുമായുള്ള ചര്‍ച്ചകള്‍ക്കായി റഷ്യയിലേക്ക് പോയതിനുശേഷമുള്ള ഉത്തരകൊറിയന്‍ നേതാവിന്റെ ആദ്യ വിദേശ യാത്ര കൂടിയാണിത്.

2019 ജനുവരിക്ക് ശേഷം അദ്ദേഹം നടത്തുന്ന ആദ്യ ചൈന സന്ദര്‍ശനവുമാണിത്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 80-ാം വാര്‍ഷികത്തെ അനുസ്മരിക്കുന്ന പരേഡില്‍ ഷി ജിന്‍പിങ്, പുടിന്‍ എന്നിവര്‍ക്കൊപ്പമായിരിക്കും കിം ജോങ് ഉനും പങ്കെടുക്കുക എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വര്‍ഷങ്ങളായി ഉത്തര കൊറിയയെ പിന്തുണയ്ക്കുന്ന രാജ്യമാണ് ചൈന. യുഎസും സഖ്യകക്ഷികളും ഒറ്റപ്പെടുത്തിയപ്പോഴും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോഴും ഉത്തര കൊറിയന്‍ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തിയത് ചൈനയുടെ സഹായമാണ്. അടുത്തിടെ, കിം റഷ്യയുമായും കൂടുതല്‍ അടുത്തിട്ടുണ്ട്. യുക്രൈനെതിരായ റഷ്യയുടെ യുദ്ധത്തെ പിന്തുണയ്ക്കാന്‍ ഉത്തര കൊറിയ ആയുധങ്ങളും സൈനികരെയും നല്‍കിയതായി അമേരിക്ക ആരോപിക്കുന്നു.

Kim Jong Un
ഇന്ത്യയുമായുള്ള വ്യാപാരം ദുരന്തം,യുഎസിന് തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്‌തെന്ന് ട്രംപ്

പുടിനും ഷി ജിന്‍പിങ്ങിനൊപ്പം കിം ജോങ് ഉന്‍ കൂടി പ്രത്യക്ഷപ്പെടുന്നത് മൂന്ന് രാജ്യങ്ങള്‍ക്കിടയിലെ ബന്ധം ശക്തിപ്പെടുന്നതിന്റെ തെളിവായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ബുള്ളറ്റ് പ്രൂഫ് ട്രെയിനിലാണ് കിം ജോങ് ഉന്‍ ചൈനയിലേക്ക് പുറപ്പെട്ടത്. കിമ്മിന്റെ അച്ഛനും മുത്തച്ഛനും ഉള്‍പ്പെടെയുള്ള മുന്‍കാല ഉത്തരകൊറിയന്‍ നേതാക്കളും ആഢംബര ബുള്ളറ്റ് പ്രൂഫ് ട്രെയിനിലാണ് ചൈനയിലേക്ക് പോയിട്ടുള്ളത്. ചരിത്രപരമായി പ്രിയപ്പെട്ട ഒരു ഗതാഗത മാര്‍ഗമായാണ് ഇതിനെ ഉത്തര കൊറിയ കാണുന്നത്.

Kim Jong Un
പുടിന്റെ ലിമോസിനിൽ മോദിക്ക് ലിഫ്റ്റ്, വേദിയിലെത്തിയിട്ടും ഇറങ്ങാതെ ചർച്ച; അടച്ചിട്ട കാറിൽ 50 മിനിറ്റിലേറെ നീണ്ട ചർച്ചയെന്ത് ?
Summary

In Rare Foreign Visit, North Korea's Kim Uses Bulletproof Train To Enter China

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com