'കാർമലി നിങ്ങൾക്കെന്നെ വിവാഹം ചെയ്യാമോ' പിപിഇ കിറ്റിൻറെ​ പുറകിൽ പ്രണയം കുറിച്ച് നഴ്സ്; വൈറലായി കുറിപ്പ് 

ഫേസ്​ബുക്കിലൂടെയാണ് വ്യത്യസ്​തമായ രീതിയിൽ വിവാഹാഭ്യർഥന നടത്തിയത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

റോം: പ്രണയം തുറന്നുപറയാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണ് പല കമിതാക്കളും. വ്യത്യസ്​തമായ വിവാഹാഭ്യർഥന നടത്താനാണ് പലരുടെയും ശ്രമം. എന്നാലിതാ കോവിഡ് കാലത്തെ തികച്ചും വ്യത്യസ്തമായ ഒരു വിവാഹാഭ്യർത്ഥനയാണ് സെഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ഇറ്റലിയിലെ മെയിൽ നഴ്​സായ ജോസഫ്​​ പൻജൻറ്​ ആണ് കാമുകിയോട് ഹൃദയം തുറന്നത്. കോവിഡ്​ സുരക്ഷ കവചമായ പിപിഇ കിറ്റിൻറെ​ പുറകിൽ 'കാർമലി നിങ്ങൾക്കെന്നെ വിവാഹം ചെയ്യാമോ' എന്നെഴുതിയായിരുന്നു ജോസഫ്​​ തന്റെ പ്രണയം തുറന്നുപറഞ്ഞത്. ഫേസ്​ബുക്കിലൂടെയാണ് വ്യത്യസ്​തമായ രീതിയിൽ വിവാഹാഭ്യർഥന നടത്തിയത്. കാർമലിയുടെ അഭിപ്രായം അറിയാൻ  'യെസ്'​ അല്ലെങ്കിൽ 'നോ' എന്ന്​ രണ്ട് ഓപ്ഷനുകളും നൽകിയിട്ടുണ്ട്. 

ആശുപത്രി വരാന്തയിൽ വെച്ച് പകർത്തിയ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്​. പോസ്റ്റിന്​ കീഴിലെ 16ാമത്തെ കമന്റായാണ് കാമുകിയുടെ മറുപടി എത്തിയത്. ആറ്​ ഹാർട്ട്​ ഇമോജിയുടെ അകമ്പടികളോടെയായിരുന്നു അവർ സമ്മതം മൂളിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com