

കറാച്ചി: നേരത്തെ അനുമതി നിഷേധിക്കപ്പെട്ട രണ്ട് പാകിസ്ഥാന്‍ ചരക്കുകപ്പലുകളെ ഹോര്‍മൂസ് കടലിടുക്ക് കടന്ന് കുവൈത്തിലേയ്ക്കും യുഎഇയിലേയ്ക്കും പോകാന്‍ അനുവദിച്ചു. ഇറാന്‍, യുഎസ്, ഇസ്രയേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പേര്‍ഷ്യന്‍ ഗള്‍ഫിലേയ്ക്ക് പ്രവേശിക്കുന്ന ആദ്യ പാകിസ്ഥാന്‍ കപ്പലുകളാണ് പാകിസ്ഥാന്‍ നാഷണല്‍ ഷിപ്പിങ് കോര്‍പ്പറേഷന്റെ ഷാലിമാര്‍, ഖൈര്‍പൂര്‍ എന്നിവ.
ഞായറാഴ്ച ഇറാനിയന്‍ അധികൃതര്‍ രണ്ട് കപ്പലുകളെയും തടയുകയും ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് തിരിച്ചുപോകാമെന്ന് അറിയിക്കുകയും ചെയ്തിരുന്നുവെന്ന് പിഎന്‍എസ്സി ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'എന്നാല്‍ തൊട്ടുപിന്നാലെ അവയെ ഹോര്‍മൂസ് കടലിടുക്ക് കടന്ന് പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കപ്പല്‍ ക്യാപ്റ്റന്‍മാരായ ആസിഫും ഷഹീനും ഇപ്പോള്‍ കുവൈത്തിലേക്കും ദാസ് ഐലന്‍ഡിലേക്കും യാത്ര തിരിച്ചിരിക്കുകയാണ്. അവിടെ നിന്ന് ദശലക്ഷക്കണക്കിന് ലിറ്റര്‍ ഡീസലും ക്രൂഡ് ഓയിലും കയറ്റിയ കപ്പലുകളുമായി ഇവര്‍ മടങ്ങിയെത്തും. ഇറാനും യുഎസും തമ്മിലുള്ള വെടിനിര്‍ത്തലിനെത്തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറന്നതിനുശേഷം കറാച്ചി തുറമുഖത്തെത്തിയ ആദ്യ പാകിസ്ഥാന്‍ കപ്പല്‍ എം വി സെലന്‍ ആണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കപ്പല്‍ എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates