

കുവൈത്ത് : രാജ്യത്ത് 1991 നിലവിൽ വന്ന ആയുധ നിയമത്തിലെ പ്രധാന വ്യവസ്ഥകളിലെ ഭേദഗതിക്ക് കുവൈത്ത് സർക്കാർ അംഗീകാരം നൽകി. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് നിയമ ഭേദഗതിയെന്ന് നീതിന്യായ മന്ത്രി നാസർ അൽ സുമൈത് വ്യക്തമാക്കി. ഇതോടെ പൊതു ഇടങ്ങളിൽ ആയുധം കൈവശം വെയ്ക്കുന്നത് നിയമവിരുദ്ധ പ്രവൃത്തിയായി കണക്കാക്കും.
സ്കൂളുകൾ, പള്ളികൾ, മാർക്കറ്റുകൾ ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ മാരകായുധങ്ങളോ 6 എം എമ്മിന് മുകളിലുള്ള എയർ ഗണ്ണുകളോ കൈവശം വെക്കുന്നത് ഇനി കുറ്റകരമാണ്.
നിയമം ലംഘിച്ചാൽ 500 മുതൽ 1000 ദിനാർ വരെ പിഴയോ ആറുമാസം മുതൽ ഒരു വർഷം വരെ തടവോ ലഭിക്കും. പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരെ ഭയപ്പെടുത്താൻ മനഃപൂർവ്വം ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്ന വ്യക്തികൾക്ക് രണ്ട് വർഷം വരെ തടവും 1,000 മുതൽ 2,000 ദിനാർ വരെ പിഴയും ലഭിക്കും. ലൈസൻസില്ലാതെ ഈ ആയുധങ്ങൾ വിൽക്കുന്നതും ഇറക്കുമതി ചെയ്യുന്നതും ഭേദഗതി പ്രകാരം നിരോധിക്കും.
The Kuwaiti government has amended key provisions of the country's 1991 arms law. Justice Minister Nasser Al-Sumaith said the amendment was part of a move to ensure public security. With this, possessing weapons in public places will be considered an illegal act.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates