നെതന്യാഹുവിന് തിരിച്ചടി, പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കില്ലെന്ന് സഖ്യകക്ഷി; ഐസന്‍കോട്ടിനെ പിന്തുണച്ച് പലസ്തീന്‍ അതോറിറ്റി

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുമായി പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ചര്‍ച്ചകള്‍ തുടങ്ങി
Benjamin Netanyahu
ബെഞ്ചമിന്‍ നെതന്യാഹുA P
Edited By:
Updated on: 
1 min read

ടെല്‍ അവീവ്: ഇസ്രയേല്‍ തെരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുമായി പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ചര്‍ച്ചകള്‍ തുടങ്ങി. ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണ ആര്‍ക്കെന്ന് വിലയിരുത്തുകയാണ് പ്രസിഡന്റ് ഹെര്‍സോഗിന്റെ ലക്ഷ്യം. ഓരോ പാര്‍ട്ടിയുടെ തങ്ങള്‍ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പേര് മുന്നോട്ടുവെക്കും.

Benjamin Netanyahu
തിരുവനന്തപുരത്തിന്റെ 'കുട്ടി നിത്യ' ഇനി ലോസ്ഏഞ്ചൽസിൻറെ മേയര്‍; ചരിത്ര വിജയം

അതിനിടെ, നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സ്വന്തം മുന്നണിയില്‍ നിന്നും തിരിച്ചടി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നെതന്യാഹുവിനെ നിര്‍ദേശിക്കില്ലെന്ന് സഖ്യകക്ഷിയായ യുണൈറ്റഡ് തോറാ ജൂദായിസം സഖ്യത്തിലെ ദേഗല്‍ ഹാതോറ പാര്‍ട്ടി നിലപാട് വ്യക്തമാക്കി. നെതന്യാഹുവിനെയോ ഐസന്‍കോട്ടിനെയോ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണക്കില്ലെന്നാണ് തീവ്ര യാഥാസ്ഥിതിക നിലപാടുള്ള പാര്‍ട്ടി വ്യക്തമാക്കിയത്.

യുണൈറ്റഡ് തോറാ ജൂദായിസം സഖ്യത്തിന് ഏഴ് എംപിമാരാണുള്ളത്. ഇതില്‍ നാലുപേരും ദേഗല്‍ ഹാതോറ പാര്‍ട്ടിക്കാരാണ്. പാര്‍ട്ടി പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ നെതന്യാഹുവിനുള്ള പിന്തുണ 49 ആയി കുറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 61 എംപിമാരുടെ പിന്തുണയാണ് വേണ്ടത്. നെതന്യാഹുവിന്റെ മുന്നണിയ്ക്ക് തെരഞ്ഞെടുപ്പില്‍ 53 സീറ്റുകളാണ് ലഭിച്ചത്. പ്രതിപക്ഷമായ ഗാഡി ഐസന്‍കോട്ടിന്റെ മുന്നണിക്ക് 48 സീറ്റുകളും ലഭിച്ചിട്ടുണ്ട്.

ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍ ചരിത്ര വിജയമാണ് കരസ്ഥമാക്കിയത്. റാം, ജോയിന്റ് ലിസ്റ്റ് പാര്‍ട്ടികള്‍ ആകെ 19 സീറ്റുകളാണ് നേടിയത്. നെതന്യാഹുവിന്റെ ക്രിമിനല്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രതിപക്ഷവുമായി സഖ്യത്തിന് സന്നദ്ധമാണെന്ന് അറബ് പാര്‍ട്ടികള്‍ സൂചിപ്പിച്ചു. പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരുടേയും പേരുകള്‍ മുന്നോട്ടു വെച്ചില്ലെങ്കിലും, വോട്ടെടുപ്പ് വന്നാല്‍ ഐസന്‍കോട്ടിനെ പിന്തുണയ്ക്കുമെന്നാണ് വിവരം. പലസ്തീനിയന്‍ അതോറിറ്റിയും ഐസന്‍കോട്ടിനെ പിന്തുണച്ച് രംഗത്തു വന്നിട്ടുണ്ട്.

Benjamin Netanyahu
യുഎസ് സെനറ്റിലേക്ക് ആദ്യമായി മുസ്ലീം ജനപ്രതിനിധി; ചരിത്രം കുറിച്ച് ഡോ. അബ്ദുല്‍ സയീദ്
Benjamin Netanyahu
ഹോർമൂസ് കടലിടുക്കിലെ യാത്രാ നിയന്ത്രണങ്ങളിൽ ഇന്ത്യയ്ക്ക് ഇളവ് നൽകി ഇറാൻ; ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങൾക്കും ഇളവ്
Summary

Setback for Netanyahu; ally says they will not support him for the post of Prime Minister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Natanyahu, Gadi Eisenkot
Israel Election
bcci selection panel
Indian Air Force to conduct major exercise in Rajasthan from July 23 to 25, NOTAM issued
X

FOLLOW US

ON GOOGLE DISCOVER